റഷ്യയിലെ  സുന്ദരിയായ ബൈക്കർ തത്യാന ഓസോലിന  തുർക്കിയിൽ ബൈക്കപകടത്തിൽ മരിച്ചു

0

റഷ്യയുടെ ഏറ്റവും സുന്ദരിയായ ബൈക്കർ അറിയപ്പെട്ട തത്യാന ഓസോലിന (38) തുർക്കിയിൽ ബൈക്കപകടത്തിൽ മരിച്ചു.ബൈക്ക് ട്രക്കിലേക്ക് ഇടിച്ചുകയറിയായിരുന്നു മരണം. മറ്റൊരു ബൈക്കർ സംഘം തത്യാനയുടെ ബൈക്കിലിടിക്കുകയായിരുന്നു. ഉടൻ ബ്രേക്കിട്ടെങ്കിലും ഇവരുടെ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ട്രക്കിലേക്ക് ഇടിച്ചു കയറി. കഴുത്തിന് ഗുരുതരമായി പരിക്കുപറ്റിയിരുന്നു ഉടൻ  അടിയന്തര ചികിത്സ  നൽകിയെങ്കിലും രക്ഷിക്കാനായില്ല.

തത്യാനയുടെ സഹയാത്രികനായ തുർക്കി ബൈക്കർ ഒനുർ ഒബട്ടിനും സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ബൈക്കർക്കും അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ഏറ്റവും സുന്ദരിയായ ബൈക്കർ എന്നറിയപ്പെട്ടിരുന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർ ആയിരുന്നു തത്യാന ഓസോലിന.ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലേറെപ്പേരും യൂട്യൂബിൽ 20 ലക്ഷത്തിലേറെപ്പേരുമാണ് ഫോളോ ചെയുന്നത്.ബൈക്കിലൂടെ യാത്രകൾ നടത്തിയായിരുന്നു തത്യാന ഓസോലിന ആളുകളുടെ മനസ്സിൽ ഇടം നേടിയത്. തത്യാനയ്ക്ക് 13 വയസുള്ള മകനുണ്ട്.