തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഉയർത്തിയ നികുതികളൊന്നും കുറയ്ക്കില്ലെന്ന് ധനമന്ത്രി. ബജറ്റിനെതിരായ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തിന് സമയമെടുത്ത് വിശദീകരണം നൽകിയ ശേഷമായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. നികുതി വർധനവിൽ നിന്നും പിന്നോട്ടില്ല, നികുതി വർധിപ്പിക്കാതെ സർക്കാരിന് മുന്നോട്ടു പോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം നടത്തി നികുതി കുറച്ചെന്ന് വരുത്താനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭരണപക്ഷത്തിന്‍റെ നിലപാടിൽ വിമർശിച്ച് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സഭയിൽ നിന്നും ഇറങ്ങി പോയി. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.