
മുംബൈ: ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിന്‍റെ മകനെ ഫെയ്സ്ബുക്ക് ലൈവിനിടെ വെടിവച്ചു കൊന്നു. അക്രമി ജീവനൊടുക്കിയെന്നും റിപ്പോർട്ടുണ്ട്. ഉദ്ധവ് വിഭാഗം നേതാവ് വിനോദ് ഗൊസാൽക്കറുടെ മകൻ അഭിഷേകാണ് കൊല്ലപ്പെട്ടത്. മൗറിസ് നൊറോണ എന്നയാളാണ് അഭിഷേകിനെ കൊലപ്പെടുത്തിയത്.
മൗറിസ് ബോറിവിലി സ്വദേശിയാണ്. രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിച്ചിരുന്ന വ്യക്തിയായിരുന്നു മൗറിസ്. പ്രാദേശിക രാഷ്ട്രീയത്തിന്‍റെ പേരിൽ അഭിഷേകും മൗറിസും തമ്മിൽ മുൻപ് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അടുത്തിടെയായി ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീട് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫിസിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അതിനിടെയാണ് കൊലപാതകം നടന്നത്.