ടെക്നോ പോവ നിയോ 5ജി പുറത്തിറക്കി

Share

ട്രാന്‍ഷന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡ് ആയ ടെക്നോ മൊബൈല്‍ തങ്ങളുടെ പോവ ശൃംഖല ശക്തമാക്കിക്കൊണ്ട് ടെക്നോ പോവ നിയോ 5 ജി പുറത്തിറക്കി. മികച്ച പ്രകടനവും മെച്ചപ്പെട്ട സ്റ്റോറേജ് സ്പേസും നൽകുന്ന ഈ മോഡലിൽ മീഡിയടെക് ഡൈമെന്‍സിറ്റി 810 5 ജി പ്രോസസ്സറാണുള്ളത്.

6000 എംഎഎച്ച് ബാറ്ററി 50 എംപി ഡ്യൂവൽ റിയര്‍ ക്യാമറ തുടങ്ങിയ നിരവധി സവിശേഷതകളുള്ള ടെക്നോ പോവ നിയോ 5ജിയുടെ പ്രീ ബുക്കിങ് 50,000-ത്തില്‍പ്പരം റീട്ടെയില്‍ പോയിന്‍റുകളില്‍ ആരംഭിച്ചു. ഒക്ടാ കോര്‍ ആം കോര്‍ട്ടെക്സ് എ 76 സിപിയു എന്നിവയുമായെത്തുന്ന നിയോ 5 ജി 13 5 ജി ബാന്‍ഡുകളെ പിന്തുണക്കും.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളാണ് നിയോ 5 ജി സ്മാര്‍ട്ട് ഫോണിനുള്ളതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ടെക്നോ മൊബൈല്‍ ഇന്ത്യ സിഇഒ അര്‍ജീത് തലാപത്ര പറഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ 5 ജി സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യ. ഈ ആവശ്യങ്ങള്‍ നിറവേറ്റും വിധം സമ്പൂര്‍ണ 5 ജി വിഭാഗമാണ് പോവ ഉല്‍പന്ന നിരയില്‍ തങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌പ്രിന്റ് ബ്ലൂ, സഫയർ ബ്ലാക്ക് എന്നീ നിറങ്ങളിലെത്തുന്ന ടെക്നോ പോവ നിയോ 5ജിയുടെ വില 15,499 രൂപയാണ്.

Read more

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രഖ്യാപനം: ക്രിസ്റ്റ്യാനോ അൽ-നസറിൽ വെച്ച് ബൂട്ട് അഴിക്കുമെന്ന് പരിശീലകൻ

പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനസിന് പകരാക്കാരനെ നിശ്ചിയിച്ച് പോര്‍ച്ചുഗല്‍ ദേശീയ ടീം. ജോര്‍ജ് ജീസസ് ആണ് ദേശീയ ടീമിന്റെ പുതിയ പരി

വാട്സ്ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; കേന്ദ്രത്തിന് മറുപടി നൽകി മെറ്റ

വാട്സ്ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; കേന്ദ്രത്തിന് മറുപടി നൽകി മെറ്റ

ഡൽഹി: വാട്സ്ആപ്പിലെ പുതിയ യൂസർ നെയിം ഫീച്ചറുമായി ബന്ധപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം അയച്ച നോട്ടിസിനു മറുപടി നൽകി മെറ്റ. യഥാർഥ ഉടമകൾക്ക്

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

കള്ളാടി മണ്ണിടിച്ചിൽ; ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

വയനാട്: വയനാട് കള്ളാടി മണ്ണിടിച്ചിലിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയെ കണ്ടെത്താനുള്ള തിരച്ചി

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണം; ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ കണ്ണൂർ ബേബി മെമ്മേ