ജാമ്യത്തിൽ ഇറങ്ങി കൂട്ടക്കൊല; ഭാര്യയെയും മക്കളെയും പരാതിക്കാരെയും അടക്കം 6 പേരെ കൊലപ്പെടുത്തി പോക്സോ കേസ് പ്രതി

Share
ജാമ്യത്തിൽ ഇറങ്ങി കൂട്ടക്കൊല; ഭാര്യയെയും മക്കളെയും പരാതിക്കാരെയും അടക്കം 6 പേരെ കൊലപ്പെടുത്തി പോക്സോ കേസ് പ്രതി

ഹൈദരാബാദ്: ഭാര്യയെയും മക്കളെയും കൂട്ടക്കൊല ചെയ്ത് 35-കാരന്‍. തനിക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ കൗമാരക്കാരിയെ കൊലപ്പെടുത്തിയ ശേഷമാണ് ഈ കൂട്ടക്കുരുതി. പുറമെ, കൗമാരക്കാരിയുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. തെലങ്കാനയിലെ രംഗറെഡ്ഡിയിലാണ് മനുഷ്യമനസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവം. പ്രതിയായ രാജ്കുമാര്‍ ഒളിവിലാണ്.

30-കാരിയായ ഭാര്യ പാര്‍വതി സരിതയെയും നാലും ഒന്നും പ്രായമുള്ള രണ്ട് ആണ്‍മക്കളെയും പുറമെ 17-കാരിയെയും ഈ പെണ്‍കുട്ടിയുടെ കുടുംബത്തെയുമാണ് രാജ്കുമാര്‍ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രി ഷാബാദിലെ തന്റെ വസതിയില്‍വച്ചാണ് കുടുംബാംഗങ്ങളെ കൊന്നൊടുക്കിയത്.

മെയ് 16നാണ് കൗമാരക്കാരി യുവാവിനെതിരെ പോക്‌സോ കേസ് നല്‍കിയത്. പരോളില്‍ ഇറങ്ങിയ ശേഷം വൈരാഗ്യത്തില്‍, പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും തുടര്‍ന്ന് കാറില്‍ കയറ്റി ആള്‍ത്താമസമില്ലാത്ത പ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ 45 വയസുള്ള അമ്മയെയും 65കാരിയായ അമ്മൂമ്മയെയും കൊലപ്പെടുത്തിയെങ്കിലും ഭിന്നശേഷിക്കാരിയായ 20 വയസുള്ള സഹോദരിയെ ഒന്നും ചെയ്തില്ല. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയുടെ സഹോദരി ഇവരുടെ വീട്ടില്‍ ഉണ്ടായിരുന്നു.

സംഭവത്തിനു ശേഷം പ്രതി തന്റെ പിതാവിനെ വിളിച്ച് കൊലപാതക വിവരങ്ങള്‍ അറിയിച്ച ശേഷം താന്‍ ജീവനൊടുക്കാന്‍ പോകുകയാണെന്ന് അറിയിച്ചു. ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണെങ്കിലും ഇയാളുടെ മരണം സ്ഥിരീകരിച്ചിട്ടില്ല. പ്രതി നിലവില്‍ ഒളിവിലാണെന്നാണ് വിവരം. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്