ടെലിവിഷന്‍ അവതാരകയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി മാതാപിതാക്കള്‍

ടെലിവിഷന്‍ അവതാരകയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയുമായി മാതാപിതാക്കള്‍
image (1)

ആലപ്പുഴ: ടെലിവിഷന്‍ അവതാരകയും മിസ് കേരള മത്സരാര്‍ഥിയുമായിരുന്ന മെറിന്‍ ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്  കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് മാതാപിതാക്കള്‍ പരാതി നല്‍കി.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കഴിഞ്ഞദിവസം പരാതി നല്‍കിയത്.

എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ ദുരൂഹത കണ്ടെത്തിയിട്ടില്ലായിരുന്നെന്നും പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തുമെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.

കഴിഞ്ഞവര്‍ഷം നവംബര്‍ ഒന്‍പതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ മെറിന്‍ ബാബുവിനെ ആലപ്പുഴയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് അഭിലാഷിനൊപ്പം ആലപ്പുഴയിലെ ഫ്‌ലാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം