ഓസ്ട്രിയയിൽ ഭീകരാക്രമണം; ആറിടത്ത് വെടിവെപ്പ്‌ അക്രമി ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു

0

വിയന്ന ∙ ഫ്രാന്‍സിനു പിന്നാലെ ഓസ്ട്രിയയിലും ഭീകരാക്രമണം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം രാത്രി എട്ട് മണിയോടെയാണ് സംഭവം. വിയന്നയില്‍ കഫേകളിലും റസ്റ്റോറന്റുകളിലും നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.

കോവിഡിനെ തുടര്‍ന്ന് വീണ്ടും പ്രഖ്യാപിച്ച ലോക്കഡൗണിന് മുമ്പായി വിയന്നയിലെ കഫേകളിലും റെസ്റ്റോറന്റുകളിലും എത്തിയ ആളുകള്‍ക്ക് നേരെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദ ആക്രമണമാണിതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആറിടങ്ങളിൽ വെടിവെപ്പ് നടന്നിട്ടുണ്ട്. ഒരു തീവ്രവാദിയെ പോലീസ് വെടിവെച്ചു കൊന്നു.

കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ വീണ്ടും ഏർപ്പെടുത്തുന്നതിന് ഓസ്ട്രിയ തീരുമാനിച്ചിരുന്നു. ലോക്ക് ഡൗൺ നിലവിൽ വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വെടിവയ്പ് ആരംഭിച്ചത്. പരുക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. അക്രമികളുടെ ലക്ഷ്യമെന്തെന്ന് സ്ഥിരീകരിച്ചിട്ടില്ല. അക്രമികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.