സിആര്‍പിഎഫ് ജവാനെയും ആറ് വയസുകാരനെയും കൊലപ്പെടുത്തിയ തീവ്രവാദിയെ വെടിവെച്ചുകൊന്നു

Share

ശ്രീനഗര്‍: സിആര്‍പിഎഫ് ജവാനെയും ആറു വയസുകാരനെയും വെടിവെച്ചു കൊലപ്പെടുത്തിയ തീവ്രവാദിയെ കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. പ്രത്യേക സംഘവും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ദൗത്യത്തിനിടെയാണ് തീവ്രവാദി കൊല്ലപ്പെട്ടത്. സാഹിദ് ദാസ് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. ഐഎസ്‌ജെകെ എന്ന തീവ്രവാദി സംഘടനയിലെ അംഗമാണ് സാഹിദ്.

വ്യാഴാഴ്ച രാത്രി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് സാഹിദ് ദാസ് കൊല്ലപ്പെടുന്നത്. കഴിഞ്ഞയാഴ്ച ശ്രീനഗറിലെ അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലിനിടെ സിആര്‍പിഎഫ് ജവാനെയും ആറ് വയസുകാരനെയും കൊലപ്പെടുത്തിയത് സാഹിദ് ദാസ് ആണ്.

പോലീസ് ട്വിറ്ററിലൂടെയാണ് സാഹിദിനെ വധിച്ചവിവരം പുറത്തുവിട്ടത്. സാഹിദിന് ഒപ്പമുണ്ടായിരുന്ന രണ്ട് തീവ്രവാദികളെയും വധിച്ചു. കഴിഞ്ഞയാഴ്ച അനന്ത്‌നാഗില്‍ വെച്ചാണ് സിആര്‍പിഎഫ് ജവാന്‍ സാഹിദിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഉറങ്ങുകയായിരുന്ന നിഹാന്‍ ബട്ടും(6) ഇയാളുടെ തോക്കിനിരയായി. ബൈക്കിലെത്തിയ സാഹിദ് നിഹാന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ