'തല'യുടെ കൈയ്യിലിരിക്കുന്ന ഫോണ്‍ ഏതാണെന്ന് അറിയാമോ ?

തമിഴ്സിനിമാതാരങ്ങളില്‍ ഏറ്റവും വ്യത്യസ്തനാണ് അജിത്‌. ആരാധകര്‍ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത്തിന്റെ ലാളിത്യം അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്.

'തല'യുടെ കൈയ്യിലിരിക്കുന്ന ഫോണ്‍ ഏതാണെന്ന് അറിയാമോ ?
thala

തമിഴ്സിനിമാതാരങ്ങളില്‍ ഏറ്റവും വ്യത്യസ്തനാണ്  അജിത്‌. ആരാധകര്‍ സ്നേഹത്തോടെ തല എന്ന് വിളിക്കുന്ന അജിത്തിന്റെ ലാളിത്യം അദ്ദേഹത്തെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഫേസ്ബുക്കിലോ ഇന്സ്റയിലോ അക്കൗണ്ട്‌ ഇല്ലാത്ത ഫാന്‍സ്‌ അസോസിയേഷന്‍ ഇല്ലാത്ത താരമാണ് അജിത്‌. താരം ഉപയോഗിക്കുന്ന ഒരു ഫോണ്‍ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.  
സാധാരണക്കാര്‍ പോലും അതിനൂതന സ്മാര്‍ട്ട്‌ഫോണുകളിലേക്ക് മാറുന്ന കാലത്ത് സൂപ്പര്‍താരം അജിത് ഉപയോഗിക്കുന്നത് നോക്കിയയുടെ സാധാരണ ഫോണാണത്രേ.  
അജിത് ഉപയോഗിക്കുന്ന നോക്കിയ ഫോണിനെക്കുറിച്ച് കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്ററും ഒരു അഭിമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. 'നമ്മള്‍ ഐ ഫോണ്‍ 10 ഒക്കെ കൊണ്ടു നടക്കുമ്പോഴാണ് അജിത്, നോക്കിയ മൊബൈല്‍ പിടിച്ചു നടക്കുന്നത്. ആരും അതിശയിച്ചു പോകുന്ന ലാളിത്യമാണ് അദ്ദേഹത്തിന്റേത്,' ബൃന്ദ മാസ്റ്റര്‍ പറയുന്നു.

വിപണിയില്‍ ഇറങ്ങുന്ന ഏറ്റവും പുതിയ ഗാഡ്ജറ്റുകള്‍ വാങ്ങിക്കൂട്ടാന്‍ മത്സരിക്കുന്ന താരങ്ങളില്‍ നിന്ന് വ്യത്യസ്തനാവുകയാണ് അജിത്. ഇത്രയും ലളിതമായി ജീവിക്കുന്ന സൂപ്പര്‍താരത്തെ തമിഴ് മക്കള്‍ നെഞ്ചോടു ചേര്‍ത്തുനിറുത്തുന്നതില്‍ അത്ഭുതപ്പെടാനില്ലെന്ന് ചുരുക്കം.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്