കൂട്ടുകാർ ഒത്തുചേർന്ന് ഐ ഫോണിലൊരുക്കിയ സിനിമ IFFK-യിലെ തിളങ്ങുന്ന അധ്യായമായി, ‘കാമദേവൻ നക്ഷത്രം കണ്ടു’വിന് അഭിനന്ദന പ്രവാഹം

Share

ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ പലരും ആ ഉദ്യമം ഉപേക്ഷിക്കലായിരിക്കും പതിവ്. എന്നാൽ, മാർക്കറ്റ് വാല്യു എന്തായാലും എവിടെയും പ്രദർശിപ്പിക്കാനായില്ലെങ്കിലും തങ്ങൾക്ക് പറയാനുള്ളത് പറയണം എന്നുറച്ചു കൊണ്ട് ഒരു സംഘം കൂട്ടുകാർ ചേർന്ന് ഐ ഫോണിൽ എടുത്ത സിനിമ ഇപ്പോൾ ഐഎഫ്എഫ്കെയിലെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരിക്കുകയാണ്.

ഇരുപതോളം കൂട്ടുകാർ ചേർന്ന് ഐ ഫോണിലെടുത്ത ‘കാമദേവൻ നക്ഷത്രം കണ്ടു’ എന്ന സിനിമയാണ് ഐഎഫ്എഫ്‌കെയിൽ ചലച്ചിത്ര പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. കലാഭവൻ തിയേറ്ററിൽ നടന്ന ആദ്യ പ്രദർശനം കാണാൻ ചലച്ചിത്ര പ്രേമികളുടെ വലിയ തിരക്കായിരുന്നു. പോണ്ടിച്ചേരി സർവകലാശാലയിലെ നാടക വിദ്യാർഥികൂടിയായ ആദിത്യ ബേബി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രംകൂടിയാണിത്.

യുവ സംവിധായകർക്കും കലാകാരന്മാർക്കും സിനിമകളെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഐഎഫ്എഫ്‌കെ വലിയ പങ്കു വഹിക്കുന്നതായി പ്രദർശന ശേഷം ആദിത്യ ബേബി പറഞ്ഞു. ‘മലയാള സിനിമ ഇന്ന്’എന്ന വിഭാഗത്തിലായിരുന്നു ‘കാമദേവൻ നക്ഷത്രം കണ്ടു’ൻ്റെ പ്രദർശനം. സാമ്പത്തിക ലാഭത്തിനും വരുമാനത്തിനുമപ്പുറം കലയോടുള്ള ഇഷ്ടവും സിനിമ ചെയ്യാനുള്ള ആഗ്രഹവുമായിരുന്നു മനസിലെന്ന് ആദിത്യ പറയുന്നു. ദേവൻ, മുകുടി എന്നീ രണ്ട് സുഹൃത്തുക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹൈപ്പർസെക്ഷ്വലായ മനുഷ്യരുടെ ചെയ്തികളെ ചോദ്യം ചെയ്യുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.

സ്ത്രീ ശരീരത്തെ ഉപഭോഗവസ്തുവായി കാണുന്ന, അവരുടെ വികാരങ്ങൾക്കോ വിചാരങ്ങൾക്കോ വില കൽപ്പിക്കാത്ത രീതികളെ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നു. അന്ധവിശ്വാസം, മാനസിക ആരോഗ്യം, പുരുഷാധിപത്യം തുടങ്ങി സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങളും സിനിമയിൽ പ്രമേയങ്ങളാകുന്നു. സിനിമ 18ന് രാവിലെ 9നു കൈരളി തിയേറ്ററിലും 19ന് വൈകിട്ട് ആറിന് ന്യൂ തിയേറ്റർ സ്‌ക്രീൻ 2ലും ചിത്രം പ്രദർശിപ്പിക്കും.

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വീണ്ടും ശശി തരൂർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് വീണ്ടും ശശി തരൂർ

ന്യൂഡൽഹി: സംഘർഷ മേഖലകളിലെ ഇന്ത്യൻ നാവികരോടുള്ള നിലപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുതിർന്ന കോൺഗ്രസ് എംപി ശശി തരൂർ പിന്തുണച്ചതി

ലോകകപ്പ് ചരിത്രത്തിലാദ്യം, വായ പൊത്തി സംസാരിച്ചതിന് പരാഗ്വേ താരം മിഗ്വല്‍ അല്‍മിറോണിന് ചുവപ്പ് കാര്‍ഡ്

ലോകകപ്പ് ചരിത്രത്തിലാദ്യം, വായ പൊത്തി സംസാരിച്ചതിന് പരാഗ്വേ താരം മിഗ്വല്‍ അല്‍മിറോണിന് ചുവപ്പ് കാര്‍ഡ്

ന്യൂയോര്‍ക്ക്: ലോകകപ്പ് ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് പരാഗ്വേയുടെ മിഡ്ഫീല്‍ഡറായ മിഗ്വല്‍ അല്‍മിറോണ്‍. എന്നാല്‍ അദ്ദേഹം ഒരിക്കലു

സുരക്ഷിതമായ നടപ്പാത പൗരന്റെ മൗലികാവകാശമെന്ന് സുപ്രീം കോടതി; നിയമനിർമാണത്തിന് നിർദേശം

സുരക്ഷിതമായ നടപ്പാത പൗരന്റെ മൗലികാവകാശമെന്ന് സുപ്രീം കോടതി; നിയമനിർമാണത്തിന് നിർദേശം

സുരക്ഷിതമായ നടപ്പാതകളിലൂടെ സഞ്ചരിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മോട്ടോർ വാഹനങ്ങളേക്കാൾ