യൂട്യൂബേഴ്​സിന്‍റെ സിനിമ, ഗ്യാങ്​സ്റ്ററായി ലോകേഷ്; പുതിയ ചിത്രം പ്രഖ്യാപിച്ചു.

Share

ഫൈറ്റ് ക്ലബിന് ശേഷം ലോകേഷ് കനകരാജിന്‍റെ ജി സ്​ക്വാഡിന്‍റെ ബാനറില്‍ പുതിയ ചിത്രം വരുന്നു. തമിഴ് യൂട്യൂബേഴ്​സായ ഭാരത്, നിരഞ്ജന്‍ എന്നിവരുടെ സിനിമാ അരങ്ങേറ്റം കുറിക്കുന്നതാണ് മിസ്റ്റര്‍ ഭാരത് എന്ന് പേരിട്ടിരിക്കുന്ന ചിത്രം. നിരഞ്ജന്‍‌ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാരതാണ് നായകനാവുന്നത്. അനൗണ്‍സ് ചെയ്​ത വിഡിയോയില്‍ ലോകേഷ് കനകരാജും അഭിനയിച്ചിട്ടുണ്ട്.

https://www.instagram.com/p/DDzRJ8JSMwN/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==

ഒരു ഗ്യാങ്​സ്റ്ററായാണ് വിഡിയോയില്‍ ലോകേഷ് കനകരാജ് എത്തുന്നത്. ഭീഷണിപ്പെടുത്താനായി കൊണ്ടുവന്ന യൂട്യൂബേഴ്​സിന്‍റെ സിനിമ അബദ്ധത്തില്‍ നിര്‍മിക്കാം എന്ന് ജി സ്​ക്വാഡിന്‍റെ തലവനായ ലോകേഷ് അബദ്ധത്തില്‍ സമ്മതിക്കുന്നു. തുടര്‍ന്ന് ജി സ്​ക്വാഡിന്‍റെ ബാനറില്‍ നിര്‍മിക്കുന്ന മിസ്റ്റര്‍ ഭാരതിന്‍റെ അനൗണ്‍സ്​മെന്‍റിലാണ് വിഡിയോ അവസാനിക്കുന്നത്. അനൗണ്‍സ്​മെന്‍റ് വിഡിയോക്ക് പുറമേ ചിത്രത്തിന്‍റെ ഫസ്​റ്റ് ലുക്കും പുറത്തുവന്നു.

ലോകേഷിന് പുറമേ സുധൻ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവരും ചേര്‍ന്നാണ് മിസ്റ്റര്‍ ഭാരത് നിര്‍മിക്കുന്നത്. സംയുക്ത വിശ്വനാഥൻ നായികയാവുന്ന ചിത്രത്തില്‍ ബാല ശരവണൻ, നിധി പ്രദീപ്, ആർ സുന്ദർ രാജൻ, ലിംഗ, ആദിത്യ കതിർ എന്നിവരും അഭിനയിക്കുന്നുണ്ട്.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു