ചക്ക മലയാളിയെ സംബന്ധിച്ചെടുത്തോളം ഒരു സാധാരണ പഴമല്ല. കഴിഞ്ഞ വർഷം മുതൽ കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ഒരു കുഞ്ഞു വി ഐ പി യാണ് കക്ഷി.കേരളം കോടിക്കണക്കിനു ചക്കയാണു പ്രതിവർഷം ഉപയോഗിക്കുന്നതും വിൽക്കുന്നതും. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ മറ്റു പല സംസ്ഥാനങ്ങളിലും ചക്ക ഉപയോഗിക്കാറുണ്ട്. പ്രേമേഹം പോലുള്ള ഒട്ടനവധി അസുഖങ്ങൾ ബേധമാക്കാൻ കഴിവുള്ള ഒട്ടനവധി ഔഷധഗുണമുള്ള പഴം കൂടിയാണ് ചക്ക.
എന്നാൽ ആ ചക്കയെ ഒരു വിലയില്ലാത്തവനാക്കി മാറ്റിയിരിക്കയാണ് ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയൻ. ചക്കയെ പറയത്തക്ക രുചിയൊന്നുമില്ലാത്ത ഒരു പഴം എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. ‘Jackfruit is a vegan sensation – could I make it taste delicious at home?’ എന്ന ശീർഷകത്തിലാണു ലേഖനം. മികച്ച പോഷകഗുണമുളള ഭക്ഷണം കഴിക്കാനില്ലാത്തവരാണു ചക്ക തിന്നുന്നതെന്നായിരുന്നു ലേഖനത്തിലെ ഒരു പ്രയോഗം ചക്ക ഇഷ്ടപ്പെടുന്നവരെ തെല്ലൊന്നു നിരാശപെടുത്തിയെന്നുതന്നെ വേണം പറയാൻ.