കൊല്ലത്ത് കായലില്‍ ചാടി യുവതിയും കുഞ്ഞും മരിച്ചതിനു പിന്നാലെ ഭര്‍ത്താവും ജീവനൊടുക്കി

Share

കൊല്ലം∙ മകനൊപ്പം കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടവട്ടം പൂജപ്പുര സിജു സദനത്തിൽ സിജുവിനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിജുവിന്റെ ഭാര്യ രാഖി (22), മകൻ ആദി (3) എന്നിവരാണ് ഇന്നലെ മരിച്ചത്.

സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. ഇന്നലെ വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലില്‍ ചാടിയത്. മദ്യപിച്ചെത്തുന്ന സിജു രാഖിയെ ക്രൂരമായി മർദിക്കുമായിരുന്നെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു. 4 വർഷം മുൻപായിരുന്നു സിജുവിന്റെയും രാഖിയുടെയും വിവാഹം. സ്വകാര്യ ബസിലെ കണ്ടക്ടറായ സിജു സംഭവത്തിനുശേഷം ഒളിവിലായിരുന്നു. കുണ്ടറയ്ക്കു സമീപം അഷ്ടമുടിക്കായലിലാണ് പെരിനാട് സ്വദേശി രാഖി കുഞ്ഞിനെയും കൊണ്ട് ചാടിയത്.

വിവാഹശേഷം ഇരുവരും ഇടവട്ടം പൂജപ്പുര ഭാഗത്ത് വാടകവീട്ടിലായിരുന്നു താമസം. ഞായറാഴ്ച വൈകിട്ടു നാലോടെ രാഖി മകനെയും കൂട്ടി പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. അഞ്ചോടെ ഇരുവരും കായൽവാരത്തു കൂടി പോകുന്നതു സമീപത്തു ചൂണ്ടയിടുകയായിരുന്ന കുട്ടികളും കണ്ടു. ഇന്നലെ രാവിലെ കായൽവാരത്തു ചെരിപ്പുകൾ കണ്ടതോടെ പരിസരവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

കായലില്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്തോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ ആദിയുടെ മൃതദേഹം സ്‌കൂബ ടീം കണ്ടെടുത്തു. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച കോവിഡ് ടെസ്റ്റിനുശേഷം മൃതദേഹപരിശോധന നടത്തും.

Read more

അമേരിക്കയും ഖത്തറും ഇടപെട്ടു, ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ

അമേരിക്കയും ഖത്തറും ഇടപെട്ടു, ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ

ഡൽഹി: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണയായതായി റിപ്പോർട്ട്. പ്രാദേശിക സമയം നാല്

‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി’; ബജറ്റിനെ പ്രശംസിച്ച് മമ്മൂട്ടി

‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പുതിയ സർക്കാരിന് നന്ദി’; ബജറ്റിനെ പ്രശംസിച്ച് മമ്മൂട്ടി

വി ഡി സതീശൻ സർക്കാരിന്റെ കന്നി ബജറ്റിനെ പ്രശംസിച്ച് നടൻ മമ്മൂട്ടി. ‘മലയാള ചലച്ചിത്ര വേദിക്ക് വാഗ്ദാനം ചെയ്ത എല്ലാ ആനുകൂല്യങ്ങൾക്കും പു

പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍

പാനൂരില്‍ അധ്യാപിക ജീവനൊടുക്കിയ സംഭവം; ആൺ സുഹൃത്ത് പിടിയില്‍

കണ്ണൂര്‍: പാനൂരില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. മൊകേരി വള്ളങ്ങാട് സ്വദേശിയായ ആദിത്യ (28) മരിച്ച സംഭവത്