യുവ വ്യവസായി ശിവ ശർമ്മയുടെ ദുരൂഹമരണം; ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ

Share
യുവ വ്യവസായി ശിവ ശർമ്മയുടെ ദുരൂഹമരണം; ഇൻഫ്ലുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ

ലഖ്നൗ: യുവ വ്യവസായിയും റസ്റ്റോറൻ്റ് ഉടമയുമായ ശിവ ശർമ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോഡലുമായ ശ്രദ്ധ ദുബെ അറസ്റ്റിലായി. സഹോദരി രശ്മി ദുബെ, ഡ്രൈവർ തൻവീർ അലി എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വച്ച് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സും ലഖ്‌നൗ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്. ഒക്ടോബർ ഒൻപതാം തീയതി മുതൽ ഒളിവിലായിരുന്ന ശ്രദ്ധയും സംഘവും നേപ്പാൾ അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിക്കുകയും പിന്നീട് ആഗ്ര വഴി നാഗ്പൂരിൽ എത്തുകയുമായിരുന്നു. 11 ദിവസത്തെ പൊലീസ് തിരച്ചിലിനൊടുവിലാണ് ഇവർ പിടിയിലാകുന്നത്.

ഒക്ടോബർ 9-ന് ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പ്രദേശത്തുള്ള അവധ് ഗ്രീൻ അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയിൽ നിന്ന് വീണാണ് ശിവ ശർമ്മ മരിക്കുന്നത്. ശ്രദ്ധ ദുബെയും ശിവയും കഴിഞ്ഞ ഏതാനും മാസങ്ങളായി ലിവ്-ഇൻ റിലേഷനിലായിരുന്നു. ശ്രദ്ധയും കൂട്ടരും ചേർന്ന് ശിവയെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ശേഷം കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി എന്നാണ് ശിവയുടെ അമ്മയുടെ ആരോപണം.

അമ്മയുടെ പരാതിയിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് പൊലീസ് ശ്രദ്ധയ്ക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലിരിക്കെ ശ്രദ്ധ ദുബെ സോഷ്യൽ മീഡിയയിലൂടെ വീഡിയോകൾ പങ്കുവെച്ച് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ടിരുന്നു.

Read more

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ‘യെല്ലമ്മ’; ആഗോള റിലീസ് 2027 മാർച്ച് അഞ്ചിന്

റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നായകനാകുന്ന ‘യെല്ലമ്മ’; ആഗോള റിലീസ് 2027 മാർച്ച് അഞ്ചിന്

ദസറ ആഘോഷങ്ങളുടെ ഭാഗമായി ‘യെല്ലമ്മ’യുടെ ആഗോള തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. റോക്ക്‌സ്റ്റാർ ദേവി ശ്രീ പ്രസാദ് നാ

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും, വൈകാതെ നല്ല വാർത്ത പ്രതീക്ഷിക്കാം: മാർകോ റൂബിയോ

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും, വൈകാതെ നല്ല വാർത്ത പ്രതീക്ഷിക്കാം: മാർകോ റൂബിയോ

മുംബൈ: ഇന്ത്യ- യു എസ് വ്യാപാര കരാർ ഉടനെന്ന സൂചന നൽകി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ. മുംബൈയിൽ എത്തിയ റൂബിയോ വിദേശകാ