ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 102 രൂപ, മണ്ണെണ്ണ വില വീണ്ടും കൂട്ടി കേന്ദ്രസർക്കാർ,​ വർദ്ധിപ്പിച്ചത് 14 രൂപ

Share

തിരുവനന്തപുരം: മണ്ണെണ്ണയുടെ വില ലിറ്ററൊന്നിന് 102 രൂപയായി വര്‍ദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് 14 രൂപയാണ് വർദ്ധിപ്പിച്ചത്. മേയ് മാസത്തിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 84 രൂപയായിരുന്നു. ജൂണിൽ 4 രൂപ വര്‍ദ്ധിച്ച് 88 രൂപയായി. ജൂലായ് ഒന്നു മുതല്‍ ലിറ്ററൊന്നിന് 14 രൂപ വര്‍ദ്ധിച്ച് 102 രൂപയായി. മണ്ണെണ്ണയുടെ അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്സ് കമ്മിഷന്‍, സി.ജി.എസ്.ടി., എസ്.ജി.എസ്.ടി എന്നിവ കൂട്ടിച്ചേര്‍ത്ത വിലയ്ക്കാണ് റേഷന്‍കടകളില്‍ നിന്ന് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

ജൂണ്‍ മാസം കേന്ദ്ര സര്‍ക്കാര്‍ 4 രൂപ വര്‍ദ്ധിപ്പിച്ച് 88 രൂപയാക്കിയെങ്കിലും കേരളത്തിൽ വില വര്‍ദ്ധിപ്പിച്ചിരുന്നില്ല. ഇപ്പോഴും 84 രൂപയ്ക്കാണ് റേഷൻകടകളിലൂടെ സബ്സിഡി മണ്ണെണ്ണ വിതരണം ചെയ്തുവരുന്നത്. സ്റ്റോക്ക് തീരുന്നതുവരെ ഈ വിലയ്ക്ക് തന്നെ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശം പൊതുവിതരണ വകുപ്പ് കമ്മിഷണര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. നിലവിലെ പ്രതിസന്ധി കാലഘട്ടത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് അധികഭാരം ഒഴിവാക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

Read more

ഹോർമുസ് കടലിടുക്കിന് ബദലായി സിറിയൻ എണ്ണപ്പാത; മികച്ച നീക്കമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്കിന് ബദലായി സിറിയൻ എണ്ണപ്പാത; മികച്ച നീക്കമെന്ന് ഡൊണാൾഡ് ട്രംപ്

വാഷിങ്‌ടൺ: ആഗോള ഊർജ്ജവിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് ഇടുക്കിന് പകരമായി സിറിയ മുന്നോട്ടുവെച്ച എണ്ണപ്പാത പദ്ധതിയെ സ്വാഗതംചെയ്

പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

പിഎം ശ്രീയിൽനിന്ന് പിൻമാറാനാകില്ലെന്ന് മുഖ്യമന്ത്രി സതീശൻ; വിദ്യാഭ്യാസ വകുപ്പിന് കേന്ദ്ര സഹായം കിട്ടില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്