പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കിൽ മാറ്റമില്ല

Share

ന്യൂഡല്‍ഹി: മുഖ്യപലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പകള്‍ക്കുള്ള പലിശനിരക്കായ റിപ്പോ 4 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിലുള്ള നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യപ്പലിശനിരക്കുകളില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടുന്നതും സവാളയുടെ വില ഉയരുന്നതും റിസര്‍വ് ബാങ്ക് നിരീക്ഷിച്ചുവരികയാണ്. രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

കൊവിഡ് കാരണം പണലഭ്യത കൂട്ടാന്‍ നിരവധി പദ്ധതികള്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. റിവേഴ്സ് റീപ്പോ നിരക്ക് കൂട്ടുന്നതോടെ ബാങ്കുകള്‍ അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നത് വഴി പണലഭ്യത കുറയ്ക്കാന്‍ സാധിക്കും.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്