ഒടുവിൽ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചർച്ചയായി ഇൻസ്റ്റഗ്രാം സ്റ്റോറി; അനുപമയ്ക്കു മറുപടിയോ?

Share
ഒടുവിൽ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചർച്ചയായി ഇൻസ്റ്റഗ്രാം സ്റ്റോറി; അനുപമയ്ക്കു മറുപടിയോ?

മുൻ കാമുകനെക്കുറിച്ചുള്ള നടി അനുപമ പരമേശ്വരന്‍റെ തുറന്നു പറച്ചിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രണ്ട് വർഷമായി താൻ നാർസിസിസ്റ്റിക് അബ്യൂസിന് ഇരയാവുകയാണ് എന്നാണ് അനുപമ പറഞ്ഞത്. മുൻകാമുകൻ ആരെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും നടൻ ധ്രുവ് വിക്രത്തേക്കുറിച്ചാണ് അനുപമയുടെ പരാമർശം എന്ന നിലയിലാണ് ചർച്ചകൾ. വിവാദങ്ങൾക്കിടെ ധ്രുവ് പങ്കുവച്ച സ്റ്റോറിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.

കടലിന്‍റെ വിഡിയോ ആണ് ധ്രുവ് പോസ്റ്റ് ചെയ്തത്. വൈകുന്നേരം കടൽത്തീരത്ത് കളിക്കുന്ന കുട്ടികളെയാണ് വിഡിയോയിൽ കാണുന്നത്. തിരമാലകൾ ആഞ്ഞടിക്കുമ്പോൾ അത് വകവയ്ക്കാതെ മുന്നോട്ടുപോകുന്ന കുട്ടിയെ ആണ് വിഡിയോയിൽ കാണുന്നത്. വിവാദങ്ങൾ കാര്യമാക്കാതെ മുന്നോട്ടുപോകുക എന്ന നിലപാടാണ് ധ്രുവ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.

ബൈസൺ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അനുപമയും ധ്രുവും അടുക്കുന്നത്. പിന്നാലെ പല വേദികളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ വന്നത്. അടുത്തിടെയാണ് അനുപമ താൻ കടന്നുപോയ മോശം ദിനങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. പിന്നാലെയാണ് താൻ നാർസിസ്റ്റിക് അബ്യൂസിന് ഇരയായെന്ന് നടി തുറന്നു പറഞ്ഞത്. മുൻകാമുകൻ മാനസികമായി തന്നെ തകർത്തെന്നും തന്‍റെ കരിയറിൽ ഇടപെട്ടു എന്നുമാണ് അനുപമയുടെ ആരോപണം. നടിയുടെ തുറന്നു പറച്ചിലിനു പിന്നാലെ ധ്രുവിനെ പിന്തുണച്ചുകൊണ്ടും നിരവധി പേർ എത്തുന്നുണ്ട്. നടനെ മോശക്കാരിയാക്കാനാണ് അനുപമയുടെ ശ്രമം എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

Read more

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ജോൺ ബ്രിട്ടാസിനെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ CRPF; വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി

ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ ക്രൂരമായി മർദ്ദിച്ച് കേന്ദ്രസേനയായ സിആർപിഎഫ്. വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സം

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീ

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്