ന്യൂഡല്‍ഹി: ടി20 ലോകകപ്പ് വിജയത്തിനു ശേഷം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുള്ള വസതിയിലായിരുന്നു കൂടിക്കാഴ്ച. രാവിലെ 11 മണിയോടെ എത്തിയ ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍ കഴിച്ചു. ഒരു മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു. ടീമിനെ അഭിനന്ദിച്ച മോദി ഈ കിരീട വിജയം തുടരണമെന്നും ആവശ്യപ്പെട്ടു. ബിസിസിഐ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് റോജര്‍ ബിന്നി എന്നിവരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം പ്രധാന മന്ത്രിയുടെ വസതിയിലുണ്ടായിരുന്നു.ചാമ്പ്യന്‍സ്’ എന്ന് എഴുതിയ പ്രത്യേക വിജയ ജേഴ്സിയണിഞ്ഞാണ് ഇന്ത്യന്‍ സംഘം പ്രധാനമന്ത്രിയുടെ വസതിയിലെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പ്രധാനമന്ത്രിയുടെ വസതിയില്‍നിന്ന് ടീം ഡല്‍ഹി വിമാനത്താവളത്തിലേക്ക് തിരിച്ചു. അവിടെ നിന്ന് ഓപ്പണ്‍ ബസ് പരേഡിനായി മുംബൈയിലേക്ക് തിരിക്കും.ബാര്‍ബഡോസില്‍ നിന്ന് രാവിലെ ആറു മണിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍ എത്തിയത്. പിന്നാലെ ഐടിസി മൗര്യ ഹോട്ടലിലേക്ക് പോയ ഇന്ത്യന്‍ ടീം വിമാനത്താവളത്തിനും ഹോട്ടലിനും പുറത്ത് തടിച്ചുകൂടിയിരുന്ന ആരാധകര്‍ക്കൊപ്പം കിരീട വിജയം ആഘോഷിച്ചു. ഹോട്ടലില്‍ തയ്യാറാക്കിയ പ്രത്യേക കേക്ക് ഇന്ത്യന്‍ സംഘം മുറിച്ചു.
Home Good Reads ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്; പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ലോകകപ്പ് ജേതാക്കളായ ഇന്ത്യന്ടീം
Latest Articles
മറുനാട്ടിൽ നിന്ന് മാതൃകയായി ഒരു അവയവദാനം, എട്ട് പേർക്ക് പുതുജീവനേകി മലയാളി വിദ്യാർഥി യാത്രയായി
ബെംഗളുരു :പുതുവര്‍ഷദിനം ബെംഗളുരുവില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന് അനുരാജിന്റെ അവയവങ്ങള്‍ എട്ട് പേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ്...
Popular News
ബംഗ്ലാദേശ് ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് ഷെയ്ഖ് മുജീബുർ റഹ്മാൻ പുറത്ത്
ധാക്ക: പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അട്ടിമറിച്ചതിനു പിന്നാലെ ബംഗ്ലാദേശിന്റെ ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാനെയും പുറത്താക്കുന്നു.
ചരിത്രം കൂടുതൽ ആധികാരികമാക്കി...
ചൈനയിൽ പുതിയ വൈറസ് വ്യാപിക്കുന്നു; ചികിത്സയില്ല, വാക്സിനും
ബീജിങ്: ചൈനയിൽ വീണ്ടും മാരക വൈറസ് വ്യാപിക്കുന്നതായി റിപ്പോർട്ടുകൾ. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാകുന്നതായാണ് സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ. എന്നാൽ, ഇക്കാര്യങ്ങൾ ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല....
പുതുവത്സരം കാണുക 16 തവണ; ബഹിരാകാശത്ത് സുനിത വില്യംസിന്റെ വ്യത്യസ്ത ആഘോഷം
സുനിത വില്യംസ് പുതുവത്സരം ആഘോഷിക്കുക 16 തവണ. ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് നിലവിലുള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു....
ബഹിരാകാശത്ത് ചരിത്രമെഴുതാന്‍ ഇസ്റോ; സ്പേഡെക്സ് ചൊവ്വാഴ്ച രാവിലെ
ബഹിരാകാശത്തു വച്ചു രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോചിപ്പിച്ചു ഒന്നാക്കുന്ന രാജ്യത്തിന്റെ സ്പേസ് ഡോക്കിങ് പരീക്ഷണം ചൊവ്വാഴ്ച രാവിലെ 9നും 10നും ഇടയിൽ. പരീക്ഷണം വിജയിച്ചാൽ ഈ സങ്കേതിക വിദ്യ നേടുന്ന നാലാമത്തെ...
ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് തിരിച്ചടി, ആവശ്യമെങ്കില്‍ തിരികെ വിളിപ്പിക്കും, നിഗോഷ് കുമാര്‍ കീഴടങ്ങി
കൊച്ചി : ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ്...