തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആരോഗ്യവാൻ; തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാനായേക്കും

തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആരോഗ്യവാൻ; തൃശ്ശൂര്‍ പൂരത്തില്‍ പങ്കെടുക്കാനായേക്കും
image

തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ ആരോഗ്യപരിശോധന പൂര്‍ത്തിയായി. കൊമ്പൻ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ആരോഗ്യവാനെന്ന് ‍ഡോക്ടർമാർ. മദപ്പാടോ ശരീരത്തിൽ മുറിവുകളോ ഇല്ല. ആനയുടെ ആരോഗ്യക്ഷമതാ പരിശോധനയുടെ റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും. ആനയ്ക്ക് മദപ്പാടില്ലെന്നും കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും പരിശോധനാ റിപ്പോര്‍ട്ടിലുണ്ട്. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂര്‍ നീണ്ടുനിന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റിക്ക് ഇതില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താന്‍ തീരുമാനമെടുത്തത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബര ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും ആനയുടമസ്ഥരെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന് നിയമോപദേശം. നയെ കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരില്ല. നഗരത്തില്‍ നിന്ന് എഴുന്നള്ളിച്ച് വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തിക്കും. തെക്കേഗോപുര കവാടം തുറന്ന ശേഷം മടങ്ങും. ആനയുടെഅടുത്ത് ആളുകളെ നിര്‍ത്തില്ല.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരം വിളംബര ചടങ്ങില്‍ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ കളക്ടർ തീരുമാനമെടുക്കും.  പൂരത്തിന് ആനകളെ  വിവിട്ടുനല്‍കുമെന്ന്  ആന ഉടമകളും വ്യക്തമാക്കിയിട്ടുണ്ട്.  മറ്റന്നാളാണ് തൃശൂര്‍ പൂരം. ഇന്ന് വൈകിട്ട് സാമ്പിൾ വെടിക്കെട്ട് നടക്കും.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു