തിരുവനന്തപുരം വിമാനത്താവളം ഇന്ന് അർദ്ധരാത്രി മുതൽ അദാനിക്ക് സ്വന്തം

Share

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ അദാനി ഏറ്റെടുക്കും. ഏറ്റെടുക്കലിനെതിരെ കേരളം നല്‍കിയ ഹര്‍ജി സുപ്രീംകോടതിയില്‍ പരിഗണിക്കാനിരിക്കെയാണ് വിമാനത്താവളം അദാനിക്ക് കൈമാറുന്നത്. തിരുവനന്തപുരം വിമാനത്താവളം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അദാനി തിരുവനന്തപുരം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും. ഏയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയും തമ്മില്‍ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.

ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിര്‍ദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

നിലവിലുള്ള ജീവനക്കാരെ മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക് എയര്‍പോര്‍ട്ട് അതോറിററിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്.

Read more

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി; ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം സംഘം മടങ്ങും

ശബരിമലയിൽ SIT പരിശോധന പൂർത്തിയായി. ഇളക്കിയെടുത്ത സ്വർണ്ണപ്പാളികൾ പുനസ്ഥാപിച്ചശേഷം SIT സംഘം മടങ്ങും. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മലയിറങ്ങി. പ്രഭാ

‘സൗജന്യ യാത്രയ്ക്കും ടിക്കറ്റ് നിർബന്ധം’; പ്രിയദർശിനി സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

‘സൗജന്യ യാത്രയ്ക്കും ടിക്കറ്റ് നിർബന്ധം’; പ്രിയദർശിനി സൗജന്യ യാത്രയ്‌ക്കൊരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രാവര്‍ത്തികമായിരിക്കുകയാണ്. മുഖ്യമന്ത്രി വി ഡി സതീശന്‍ പദ്

ഗതാഗതമേഖലയിൽ പുതുചരിത്രം; കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല, അഭിമാനമാണെന്ന് മുഖ്യമന്ത്രി

ഗതാഗതമേഖലയിൽ പുതുചരിത്രം; കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല, അഭിമാനമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ലെന്നും അഭിമാനമാണെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ഇത് കെഎസ്ആര്‍ടിയിസിയെ പ്രതിസന്ധി