വെള്ളറട(തിരുവനന്തപുരം): രണ്ടുമാസംമുമ്പ് വിവാഹം കഴിച്ച 51-കാരിയെ 28-കാരനായ ഭർത്താവ് കൊലപ്പെടുത്തി. എള്ളുവിള ത്രേസ്യാപുരം പ്ലാങ്കാല പുത്തൻവീട്ടിൽ പരേതനായ ആൽബർട്ടിന്റെയും ഫിലോമിനയുടെയും മകൾ ശാഖാ കുമാരി(51)യാണു മരിച്ചത്. സംഭവത്തിൽ ഭർത്താവ് പത്താംകൽ സ്വദേശി അരുണിനെ (28) വെള്ളറട പോലീസ് കസ്റ്റഡിയിലെടുതിരുന്നു. ശാഖാകുമാരി ഷോക്കേറ്റ് മരിച്ചത് കൊലപാതകമാണെന്നായിരുന്നു പോലീസിന്റെ നിഗമനം ഭര്‍ത്താവ് അരുണ്‍ ഈ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
ശാഖയെ പ്രായം മറന്ന് വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത് സ്വത്തു മോഹിച്ചെന്ന് അരുണ്‍ പോലീസിനോട് മൊഴിനല്‍കി. വിവാഹത്തിന്റെ കാര്യം അടുത്ത ചില സുഹൃത്തുക്കള്‍ക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. താന്‍ വിവാഹിതനാണെന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ലെന്നും അരുണ്‍ പോലീസിനോട് വെളിപ്പെടുത്തി. പ്രായത്തില്‍ കൂടിയ സ്ത്രീയുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞ് കൂട്ടുകാര്‍ പലപ്പോഴും കളിയാക്കിയിരുന്നതും തന്നില്‍നിന്ന് ഒരു കുഞ്ഞു വേണമെന്ന ശാഖയുടെ ആവശ്യവും അസ്വസ്ഥനാക്കിയിരുന്നുവെന്നും അരുൺ പോലീസിനോട് പറഞ്ഞു.
ബ്യൂട്ടീഷനും എല്‍ഐസി ഏജന്റുമായ ശാഖ പരിചയപ്പെട്ട നാള് മുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അടുത്തിടെ ശാഖ വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചത് അരുണിനെ കൂടുതല്‍ അസ്വസ്ഥനാക്കി. ഇതുസംബന്ധിച്ച് വഴക്കുകള്‍ പതിവായിരുന്നു. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുൺ ആദ്യം പറഞ്ഞത്. രണ്ടുമാസം മുൻപ് മതാചാര പ്രകാരമായിരുന്നു വിവാഹം. ശാഖയുടെ ആദ്യവിവാഹമാണിത്.
ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നൽകിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി. പരേതനായ അധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണുവീട്.
ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളിലെ ഹാളില്‍ അബോധാവസ്ഥയില്‍ ശാഖയെ കണ്ടെത്തിയത്. കാരക്കോണം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നുവൈദ്യുത അലങ്കാര ആര് വിളക്കില്‍ നിന്ന് ഷോക്കേറ്റു എന്നാണ് ശാഖയുടെ ഭര്‍ത്താവ് അരുണ്‍ നാട്ടുകാരോടും പോലീസിനോടും പറഞ്ഞത്. എന്നാൽ പൊലീസിന്റെ തിരിച്ചും മറിച്ചുമുള്ള ചോദ്യങ്ങൾക്കു മുന്നിൽ അരുൺ ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഷോക്കേൽപിച്ചാണു കൊന്നതെന്നും വിവാഹമോചനം നടക്കാത്തതിനാലായിരുന്നു കൃത്യമെന്നും അരുൺ ഏറ്റുപറഞ്ഞെന്നാണു പൊലീസ് പറയുന്നത്.