മൂന്നാം മോദി സർക്കാർ; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് രണ്ട് വകുപ്പുകളുടെ ചുമതല

0

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിൽ സുരേഷ് ഗോപി രണ്ട് വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം വഹിക്കും. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിമായി പ്രവർത്തിക്കും. ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. ഇന്ന് വൈകുന്നേരത്തോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായത്. സഹമന്ത്രി സ്ഥാനത്തിൽ അതൃപ്തി അറിയിച്ച സുരേഷ് ഗോപി മലക്കം മറിയുകയായിരുന്നു. മന്ത്രി സ്ഥാനത്ത് തുടരുമെന്നും മറ്റെല്ലാം മാധ്യമ സൃഷ്ടിയാണെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യനും രണ്ടു വകുപ്പുകൾ നൽകിയിട്ടുണ്ട്. ന്യൂനപക്ഷകാര്യം, ഫിഷറീസ് എന്നീ വകുപ്പുകളുടെ സഹമന്ത്രി ചുമതല വഹിക്കും. മന്ത്രിസഭയിലെ പ്രധാനികളായ അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി എന്നിവര്‍ തങ്ങൾ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ കൈകാര്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമിത് ഷാ ആഭ്യന്തര വകുപ്പും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രാലയത്തെയും നിതിൻ ഗ‍ഡ്‌കരി കേന്ദ്ര ഉപരിതല മന്ത്രാലയത്തെയും നയിക്കും. എസ് ജയശങ്കർ കേന്ദ്ര വിദേശകാര്യ മന്ത്രിയായി തുടരും. ഉപരിതല ഗതാഗത വകുപ്പിൽ ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ സഹമന്ത്രിയായി ചുമതലയേൽക്കും.

ധനകാര്യ മന്ത്രി – നിര്‍മല സീതാരാൻ
ആരോഗ്യം – ജെപി നദ്ദ
റെയിൽവെ, ഐ&ബി- അശ്വിനി വൈഷ്‌ണവ്
കൃഷി – ശിവ്‌രാജ് സിങ് ചൗഹാൻ
നഗരവികസനം , ഊർജ്ജം – മനോഹർ ലാൽ ഖട്ടാര്‍
വാണിജ്യം – പിയൂഷ് ഗോയൽ
ഉരുക്ക് ,ഖന വ്യവസായം – എച്ച് ഡി കുമാരസ്വാമി
തൊഴിൽ – മൻസുഖ് മാണ്ഡവ്യ
ജൽ ശക്തി – സിആര്‍ പാട്ടീൽ
വ്യോമയാനം – റാം മോഹൻ നായിഡു
പാര്‍ലമെൻ്ററി കാര്യം – കിരൺ റിജിജു
പെട്രോളിയം – ഹര്‍ദീപ് സിങ് പുരി

വിദ്യാഭ്യാസം – ധര്‍മ്മേന്ദ്ര പ്രധാൻ
എംഎസ്എംഇ – ജിതൻ റാം മാഞ്ചി