ജമ്മുകശ്മീരിലെ ഭീകരാക്രമണം; 3 സൈനികർക്ക് വീരമൃത്യു; 3 പേർക്ക് പരിക്ക്

ജമ്മുകശ്മീരിലെ ഭീകരാക്രമണം; 3 സൈനികർക്ക് വീരമൃത്യു; 3 പേർക്ക് പരിക്ക്
images-4.jpeg

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തില്‍ 3 സൈനികര്‍ക്ക് വീരമൃത്യു. രജൌരി മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് 3 സൈനികർ വീരമൃത്യു വരിച്ചത്.  3 സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും വിവരംപുറത്തുവരുന്നുണ്ട്. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ഒളിച്ചിരിക്കുകയായിരുന്ന ഭീകരരെ കണ്ടെത്താന്‍ സംയുക്ത ഓപ്പറേഷന് പോവുകയായിരുന്ന രണ്ട് സൈനിക വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണമുണ്ടായ പൂഞ്ചിലേക്ക്  കൂടുതൽ സൈനികർ  എത്തിച്ചേർന്നിട്ടുണ്ട്. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിൽ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു