കൊച്ചി: കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന തൃക്കാക്കര ഉപതെരഞ്ഞടുപ്പിന്റെ ഫലം ഇന്ന്. എറണാകുളം മഹാരാജാസ് കോളെജിൽ ഇന്നു രാവിലെ എട്ടിനാരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ സൂചനകൾ ഒൻപതരയോടെ ലഭ്യമാകും. ആകെ 239 ബൂത്തുകൾ.
ആദ്യ റൗണ്ടിൽ ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 1 മുതൽ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളും തുടർന്നു മറ്റു ബൂത്തുകളിലെ വോട്ടുകളും എണ്ണും. ഇത്തരത്തിൽ 12 റൗണ്ടുകൾ. ആദ്യ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും അവസാന റൗണ്ടിൽ 8 ബൂത്തുകളും എണ്ണും. ഉച്ചയോടെ ഫലം അറിയാനാകും.
കോൺഗ്രസ് നേതാവായിരുന്ന പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസ് (യുഡിഎഫ്) , ഡോ.ജോ ജോസഫ് (എൽഡിഎഫ്), എ.എൻ.രാധാകൃഷ്ണന് (എൻഡിഎ) ഉൾപ്പെടെ എട്ട് സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.