തൃശൂര്‍ പൂരത്തിനിടെ ആല്‍മരം പൊട്ടി വീണ് അപകടം; രണ്ട് മരണം

Share

തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ മഠത്തില്‍ വരവ് മേളത്തിനിടയില്‍ ആല്‍മരം വീണ് രണ്ട് പേര്‍ മരിച്ചു. തിരുവമ്പാടി മാനേജിംഗ് കമ്മിറ്റി അംഗം പനിയത്ത് രാധാകൃഷ്ണന്‍, ആഘോഷ കമ്മിറ്റി അംഗം രമേശ് എന്നിവരാണ് മരിച്ചത്. മേളത്തിനിടെ വലിയ ആല്‍മരക്കൊമ്പ് അടര്‍ന്നു വീഴുകയായിരുന്നു. രാത്രി 12.30 യോടെയാണ് സംഭവം.

നിരവധി പൊലീസുകാര്‍ക്കും പരുക്കുണ്ട്. അന്തിക്കാട് സി ഐ ജ്യോതിലാലിന്റെ തുടയെല്ല് പൊട്ടി. പരുക്കേറ്റവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്.

മേളക്കാരും പൊലീസുകാരും ആഘോഷ കമ്മിറ്റി അംഗങ്ങളും ആണ് അപകടത്തില്‍ പെട്ടത്. മരക്കൊമ്പ് വീണത് വൈദ്യുതി ലൈനിന് മുകളിലാണ്. അതോടെ വൈദ്യുതി ബന്ധം താറുമാറായിരുന്നു.

ഇതോടെ ഇരുവിഭാഗവും വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നിര്‍വീര്യമാക്കി. പാറമേക്കാവിന്റെ വെടിക്കോപ്പുകളും കത്തിച്ചുകളഞ്ഞു. പകല്‍പൂരം ചടങ്ങ് മാത്രമാക്കും. പാറമേക്കാവ് ഒരാനയെ മാത്രം എഴുന്നെള്ളിക്കും.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു