ഇന്ത്യയിലെ സൗഹൃദ വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ട വിമാനത്താവളം ഏതാണെന്ന് അറിയാമോ?

0

യാത്രക്കാരോട് ഏറ്റവും നന്നായി പെരുമാറുന്ന സൗഹൃദ വിമാനത്താവളം എന്ന പദവി ഒരു ദക്ഷിണേന്ത്യന്‍  വിമാനത്താവളത്തിനു ആണെന്ന് അറിയാമോ ? മറ്റെവിടെയും അല്ല തിരുപതി വിമാനത്താവളത്തിന് ആണ് ഈ പുരസ്കാരം ലഭിച്ചത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സംസ്ഥാന വാര്‍ഷിക എക്‌സലന്‍സ് അവാര്‍ഡിന്റെ (2015-16) കീഴിലെ മികച്ച ടൂറിസ്റ്റ് സൗഹാര്‍ദ്ദ വിമാനത്താവളത്തിനുള്ള അവാര്‍ഡാണ് തിരുപതി വിമാനത്താവളത്തിന് ലഭിച്ചിരിക്കുന്നത്.ലോക വിനോദസഞ്ചാരദിനാചരണത്തിന്റെ ഭാഗമായി ആന്ധ്രപ്രദേശിലെ വിഡയവാഡിയിലെ ഭവാനി ദ്വീപില്‍ വെച്ചു നടന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി നര ചന്ദ്ര ബാബു നായിഡുവില്‍ നിന്നും തിരുപതി എയര്‍പോര്‍ട്ട് അധികൃതര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

തിരുപതിയില്‍ നിന്ന് 13 കിലോ മീറ്ററും തിരുപടി വെങ്കടേശ്വര ക്ഷേത്രത്തില്‍ നിന്നും 39 കിലോമീറ്റര്‍ അകലെയുമാണ് വിമാന താവളം സ്ഥിതി ചെയ്യുന്നത്.