തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി ഇനി കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്

Share
തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി ഇനി കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്

തിരുവനന്തപുരം: കെ കരുണാകരൻെറ പേരിൽ മെഡിക്കൽ കോളജ്. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരൻെറ പേരിട്ടു. കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ് എന്ന പേരിട്ട് ഉത്തരവിറക്കി. തിരുവനന്തപുരത്തെ ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവ ചേർത്താണ് പുതിയ മെഡിക്കൽ കോളജ്.

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജിന് കേരളം കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടിയിരുന്നു. മെഡിക്കല്‍ കോളജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നും ഈ അധ്യയന വര്‍ഷം പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി കെ മുരളീധരന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എന്‍എച്ച്എം പദ്ധതികളുടെ അവലോകന യോഗത്തിലാണ് മന്ത്രി കേരളത്തിന്റെ സുപ്രധാന ആവശ്യം ഉന്നയിച്ചത്.മെഡിക്കല്‍ കോളജിനായി കേന്ദ്ര ആരോഗ്യമന്ത്രിയില്‍ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കേന്ദ്രസഹായമായ 150 കോടി ഉടന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എയിംസിനായി 10 സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സാധ്യത പഠനം പൂര്‍ത്തിയാക്കി ഉടന്‍ എയിംസിനായി അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡുമായി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

Read more

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ

ചെന്നൈ: ജനന നിരക്ക് വർധിപ്പിക്കാൻ പ്രത്യേക പദ്ധതി പ്രഖ്യാപിച്ച ആന്ധ്ര പ്രദേശിലെ എൻഡിഎ സർക്കാരിനെ പിന്തുടരാൻ തമിഴ്നാട് മുഖ്യമന്

ജാർഖണ്ഡ് പിഎസ്‌സി ക്രമക്കേട്: വിദ്യാർഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം

ജാർഖണ്ഡ് പിഎസ്‌സി ക്രമക്കേട്: വിദ്യാർഥികളുടെ നിയമസഭാ മാർച്ചിൽ സംഘർഷം

റാഞ്ചി: ജാർഖണ്ഡിലെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് വിദ്യാർഥികൾ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ഒരുക്കി

കൊളംബിയയിലും ഇക്വഡോറിലും വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

കൊളംബിയയിലും ഇക്വഡോറിലും വന്‍ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി

ബൊഗോട്ട: കൊളംബിയയില്‍ വന്‍ ഭൂചലനം. തലസ്ഥാനമായ ബൊഗോട്ടയില്‍ ഉള്‍പ്പടെ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെ

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

വിദ്യാർഥികളെ അധിക്ഷേപിച്ച കേസ്: ടി ജി മോഹൻദാസിന് ജാമ്യം

പ്രതിഷേധിച്ച വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിന് ജാമ്യം. തിരുവനന്തപുരം ACJM കോടതി ജാമ്യം അനുവദിച്ചു