ശരീരത്തിൽ ബാധിക്കിക്കുന്ന പല അസുഖങ്ങൾ കാരണം നമ്മുടെ അവയവങ്ങൾ ചില ഘട്ടങ്ങളിൽ മുറിച്ച് മാറ്റാറുണ്ട്. എന്നാൽ അന്റാർട്ടിക്കയിലെ ഈ ഗ്രാമത്തിൽ ജീവിക്കണമെങ്കിൽ ഒരു അവയവം മുറിച്ച് നീക്കണമെന്നത് നിർബന്ധമാണ്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും അങ്ങനൊരു സ്ഥലം ഉണ്ട്…
അന്റാര്‍ട്ടിക്കന്‍ ഭൂഖണ്ഡത്തിലെ ഒരു ഗ്രാമമാണ് വില്ല ലാസ് എസ്ട്രല്ലാസ്. മറ്റ് സംസ്ഥാനങ്ങളിലെ സൗകര്യങ്ങളെ അപേക്ഷിച്ച് ഇവിടെ സൗകര്യങ്ങള്‍ വളരെ കുറവാണ്. ചെറിയ കടകളും പോസ്‌റ്റോഫീസും പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്. ആശുപത്രിയില്‍ എത്തണമെങ്കില്‍ ആയിരം കിലോമീറ്ററോളം സഞ്ചരിയ്‌ക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തില്‍ താമസിയ്ക്കുന്നവര്‍ക്ക് മാത്രമായി ഒരു പ്രത്യേക നിബന്ധനയുണ്ട്. സ്വന്തം ശരീരത്തിലെ അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യണം.
അപ്പന്‍ഡിസൈറ്റിസ് രോഗം വന്നാല്‍ പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിക്കില്ല. അപ്പന്‍ഡിസൈറ്റിസ് മൂര്‍ച്ഛിച്ചാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇവിടെ താമസിയ്ക്കുന്ന ഗ്രാമവാസികള്‍ക്ക് ഇത്തരമൊരു നിബന്ധന നിലവിലുള്ളത്.അപ്പന്‍ഡിക്‌സ് എന്ന അവയവത്തിന് പ്രത്യേക ധര്‍മ്മം ഒന്നും ഇന്നോളം കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ അവയവം നീക്കം ചെയ്യുന്നത് വ്യക്തികളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ആശുപത്രി സൗകര്യം പോലെ തന്നെ പൊതുഗതാഗത സൗകര്യങ്ങളും ഗ്രാമത്തില്‍ ലഭ്യമല്ല. ട്രക്കുകളിലും ബോട്ടുകളിലും ഒക്കെ കയറി മാത്രമേ ഇവിടെ എത്തിച്ചേരാന്‍ സാധിക്കൂ. അന്റാര്‍ട്ടിക്കയില്‍ ഗവേഷണം നടത്തുന്നതിനു വേണ്ടി എത്തുന്ന ശാസ്ത്രജ്ഞരും നാവിക കരസേന ഉദ്യോഗസ്ഥരുമാണ് ഈ ഗ്രാമത്തില്‍ ഏറെയും ഉള്ളത്. ഇവരില്‍ ഏറെപ്പേരും കാലങ്ങളായി കുടുംബവുമൊത്ത് ഇവിടെ താമസമാക്കിയവരാണ്.
അവയവ നീക്കം മാത്രമല്ല മറ്റ് കുറച്ച് നിബന്ധനകളും നിയമങ്ങളും ഈ ഗ്രാമത്തില്‍ നില നില്‍ക്കുന്നുണ്ട്. ഗ്രാമത്തിലെ സ്ത്രീകള്‍, പ്രത്യേകിച്ച് സൈനിക താവളങ്ങളില്‍ ഉള്ളവര്‍, ഗര്‍ഭം ധരിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്. വേണ്ടത്ര ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ ഗര്‍ഭിണികളുടെയും ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളുടെയും ജീവന് ആപത്ത് സംഭവിച്ചേക്കാം എന്നതിനാലാണ് ഈ നിബന്ധന.