സോപ്പു വെള്ളം നിറഞ്ഞ വാഷിങ് മെഷീനിൽ വീണ് കുഞ്ഞ്; അദ്ഭുതരക്ഷ

സോപ്പു വെള്ളം നിറഞ്ഞ വാഷിങ് മെഷീനിൽ വീണ് കുഞ്ഞ്; അദ്ഭുതരക്ഷ
child-hospital.jpg.image.845.440

വാഷിങ് മെഷീനിൽ വീണ ഒന്നരവയസ്സുകാരന് അദ്ഭുതരക്ഷപ്പെടൽ. ഡൽഹിയിലെ വസന്ത് കുഞ്ചിലാണ് സംഭവം. അമ്മ മറ്റൊരു മുറിയിൽനിന്ന് വസ്ത്രങ്ങൾ എടുക്കാൻ പോയതിനിടെ, കസേരയിൽ കയറിയ കുട്ടി സോപ്പ് വെള്ളം നിറഞ്ഞ വാഷിങ് മെഷീനിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. 15 മിനിറ്റോളം കുഞ്ഞ് മെഷീനിൽ കിടന്നു.

ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു ദിവസം തീവ്രപരിചരണ വിഭാഗത്തിലും 12 ദിവസം വാർഡിലും ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവെന്നും തുടർ ചികിത്സകൾ നടക്കുന്നതായും ഡോക്ടർമാർ അറിയിച്ചു.

ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശ്വാസം എടുക്കാനും ബുദ്ധിമുട്ടി. ശരീരം നീല നിറമായി മാറി ഹൃദയമിടിപ്പു കുറയുകയും ചെയ്തു. പൾസും ഉണ്ടായിരുന്നില്ല. തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയത്.

Read more

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

സിന ദിവാകർ കേരള അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ്റെ പുതിയ പ്രസിഡൻ്റ്

തിരുവനന്തപുരം: കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളത്ത് സമാപിച്ചു. സംഘടനയുടെ പുതി

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

വിസ്‌ ഫിനാൻഷ്യൽ ആപ്പും സ്വിച്ച് സംവിധാനവും അവതരിപ്പിച്ച് വിസ്‌ ഫിനാൻഷ്യൽ

കൊച്ചി: വിവിധ സാമ്പത്തിക സേവനങ്ങൾ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വിസ്‌ ഫിനാൻഷ്യൽ തയ്യാറാക്

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

പശ്ചിമേഷ്യൻ സംഘർഷത്തിൽ കടുത്ത ആശങ്ക; പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ബ്രിക്സ് ഉച്ചകോടി സംയുക്ത പ്രഖ്യാപനം

ഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന രൂക്ഷമായ സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബ്രിക്സ് (BRICS) ഉച്ചകോടി. അന്താരാഷ്ട്ര തർക്കങ്ങൾ യു