ഇന്ത്യയുടെ കാത്തിരിപ്പിന് വിരാമം: ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

Share

ടോ​ക്കി​യോ: ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര. ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് മെഡല്‍ നേട്ടം. ടോക്യോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം. 2008 ലാണ് ഇന്ത്യ വ്യക്തിഗത ഇനത്തില്‍ അവസാനമായി സ്വര്‍ണം നേടിയത്. ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്രയിലൂടെയായിരുന്നു അത്.

87.58 മീ​റ്റ​ർ എ​ന്ന ദൂ​ര​ത്തേ​ക്ക് ജാ​വ​ലി​ൻ പാ​യി​ച്ചാ​ണ് നീ​ര​ജി​ന്‍റെ മെ​ഡ​ൽ നേ​ട്ടം. ജാ​വ​ലി​ന്‍ ത്രോ ​ഫൈ​ന​ലി​ലെ ആ​ദ്യ ര​ണ്ട് റൗ​ണ്ടി​ലും പു​റ​ത്തെ​ടു​ത്ത മി​ക​വാ​ണ് നീ​ര​ജി​ന് ടോ​ക്കി​യോ​യി​ല്‍ സ്വ​ര്‍​ണ മെ​ഡ​ല്‍ സ​മ്മാ​നി​ച്ച​ത്. ആ​ദ്യ ശ്ര​മ​ത്തി​ല്‍ 87.03 മീ​റ്റ​ര്‍ ദൂ​രം എ​റി​ഞ്ഞ് ഒ​ന്നാ​മെ​ത്തി​യ നീ​ര​ജ് ര​ണ്ടാം ശ്ര​മ​ത്തി​ല്‍ 87.58 മീ​റ്റ​ര്‍ ദൂ​രം പി​ന്നി​ട്ട് ഒ​ന്നാം സ്ഥാ​നം നി​ല​നി​ര്‍​ത്തി.

മൂ​ന്നാം ശ്ര​മ​ത്തി​ല്‍ 76.79 മീ​റ്റ​റെ താ​ണ്ടി​യു​ള്ളു​വെ​ങ്കി​ലും അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് ഒ​ന്നാ​മ​നാ​യി ത​ന്നെ നീ​ര​ജ് യോ​ഗ്യ​ത നേ​ടി. അ​വ​സാ​ന മൂ​ന്ന് റൗ​ണ്ടി​ലെ നീ​ര​ജി​ന്‍റെ നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും ശ്ര​മ​ങ്ങ​ളും ഫൗ​ളാ​യെ​ങ്കി​ലും നീ​ര​ജി​നെ വെ​ല്ലു​ന്ന ത്രോ ​മ​റ്റാ​രും പു​റ​ത്തെ​ടു​ത്തി​ല്ല. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം അത്‌ലറ്റിക്സിൽ മെഡൽ നേടുന്ന ആദ്യ താരമാണ് നീരജ് ചോപ്ര.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ

പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾക്ക് പുതിയ പോർട്ടൽ

പാസ്പോർട്ട്, കോൺസുലാർ സേവനങ്ങൾക്ക് പുതിയ പോർട്ടൽ

ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വേണ്ടിയുള്ള പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്