പാകിസ്താനിലെ തക്കാളിവില കേള്‍ക്കണോ; കിലോ 300 രൂപ

ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ പാകിസ്താനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില. വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി

പാകിസ്താനിലെ തക്കാളിവില കേള്‍ക്കണോ; കിലോ 300 രൂപ
tomato

ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ പാകിസ്താനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില. വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത്ത് പറഞ്ഞു.

ആഭ്യന്തര വിപണിയില്‍ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും പാകിസ്താനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കണ്ടെയ്നറുകള്‍ കടത്തി വിടുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിതരണം നിലക്കാനിടയാക്കിയത്. സിന്ദ് പ്രവിശ്യകളില്‍ നിന്നും ബലൂചിസ്ഥാനില്‍ നിന്നുമാണ് ഇപ്പോള്‍ തക്കാളിയും ഉള്ളിയും രാജ്യത്തിന്റെ വിവിധ വിപണികളിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഇനി പച്ചക്കറികള്‍ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികള്‍ പറയുന്നു. 132 മുതല്‍ 140 രൂപ വരെ മാത്രമെ വിപണിയില്‍ തക്കാളിയുടെ വിലയുള്ളൂ എന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും കടുത്ത ക്ഷാമം നേരിട്ടതോടെ വില പിടിച്ച് നിര്‍ത്താനാവത്ത അവസ്ഥയില്‍ കുതിക്കുകയാണ്.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി