എന്താണ് ടൊവിനോ പോസ്റ്റ് ചെയ്ത U?; അർത്ഥം തിരഞ്ഞ് സോഷ്യൽ മീഡിയ

0

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലെ തിരക്കുപിടിച്ച ചർച്ചകളിൽ ഒന്നാണ് യു(U) എന്ന ഇംഗ്ലീഷ് അക്ഷരം. യുവതാരം ടൊവിനോ തോമസ് തന്റെ സമൂഹമാധ്യമങ്ങളില്‍ U എന്നക്ഷരം അപ്‌ഡേറ്റ് ചെയ്തതോടെയാണ് ഒന്നും മനസിലാകാതെ ആരാധകര്‍ സംശയത്തിലായത്.

യു എന്ന അക്ഷരത്തിന് പിന്നിലെ രഹസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ തിരയുന്നത്. U എന്ന അക്ഷരത്തിന് സ്വന്തം ഭാവനയിലുള്ള വിശദീകരണം ആരാധകര്‍ പങ്കുവച്ചതോടെ ചര്‍ച്ചകളില്‍ നിറയുകയാണ് ടൊവിനോ തോമസ്.

ഒരു വിഭാഗം കമന്റ്‌ ചെയ്യുന്നത് പുതിയ പടത്തിന്റെ ഫസ്റ്റ് ലുക്കാണെന്ന്, ചിലര്‍ പറയുന്നു U ടൊവിയുടെ പ്രൊഡക്ഷന്‍ ഹൗസാണെന്ന്. ഇത് U ആണോ എന്നുറപ്പില്ലെന്നും മറ്റെന്തോ ചിഹ്നമാണെന്നു കമന്റ് ചെയ്തവരും കുറവല്ല. U എന്നാല്‍ U സര്‍ട്ടിഫിക്കറ്റ് ആണെന്നും ഇനി മുതല്‍ ടോവിനൊ U സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ മാത്രം ചെയ്യാന്‍ ചാന്‍സുണ്ടെന്നും ഒരു വിഭാഗം പ്രതികരിച്ചു. പലരും ചിത്രത്തിനു താഴെ ഇതെന്തെന്നറിയാതെ മിഴിച്ചുനിന്നു. ഊഹാ പോഹങ്ങളുടെ ഒരു നീണ്ട കമന്റ് തന്നെയാണ് പോസ്റ്റിനു തഴെ കാണുന്നത്. എന്തായാലും സസ്‌പെൻസ് പൊളിക്കാൻ താരം രംഗത്ത് വരാത്തിടത്തോളം U കയറിയങ്ങ് ഹിറ്റായിന്നു തന്നെ പറയാം.