ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഒരു ജീവന്‍ രക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടിയോളം താഴ്ചയുള്ള വെളളത്തിലേക്ക് മുങ്ങിപ്പോയ ട്രക്കിന്റെ ഡ്രൈവര്‍ക്കാണ് മാധ്യമപ്രവര്‍ത്തകയുടെ ഇടപെടല്‍ മൂലം ജീവന്‍ തിരികെ ലഭിച്ചത്.
വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രതിസന്ധികളെ അതിജീവിച്ച് റിപ്പോർട്ടിങ് തുടരുന്നതിനിടെയാണ് കെഎച്ച്ഒയു 11 ന്യൂസിന്റെ ബ്രാന്‍ഡി സ്മിത്ത് എന്ന റിപ്പോര്‍ട്ടറും അവരുടെ ക്യാമറമാന്‍ മരിയോ സാന്‍ഡോവലും വെള്ളത്തിലേക്ക് താഴ്ന്ന് കൊണ്ടിരുന്ന ട്രക്കിനെയും ഡ്രൈവറെയും കാണുന്നത്.പെട്ടെന്ന് തന്നെ ബ്രാന്‍ഡി ലൈവില്‍ നിന്ന് മാറി രക്ഷാ പ്രവര്‍ത്തക വാഹനം കടന്നു വരുന്ന ഭാഗത്തേക്ക് ഓടികയറുകയും തടഞ്ഞു നിര്‍ത്തുകയും ചെയ്യുകയും വിവരം പറയുകയും ഡ്രൈവറെ രക്ഷപെടുത്തുകയും ചെയ്തു. ഇതെല്ലാം ക്യാമറമാന്‍ മരിയോ പകര്‍ത്തുകയും ദൃശ്യങ്ങള്‍ ലൈവില്‍ പോവുകയും ചെയ്തു.
സ്വന്തം ജീവിതം അപകടത്തിൽപ്പെടുമെന്ന ഘട്ടം വന്നപ്പോഴും ജോലിയോടും സമൂഹത്തോടും ആത്മാർഥത പുലർത്തുകയും അതിലൂടെ ഒരു ജീവൻ രക്ഷപെടുത്തുകയും ചെയ്ത റിപ്പോർട്ടറെയും ഫൊട്ടോഗ്രാഫറെയും അഭിനന്ദിക്കുകയാണ് ലോകം.
https://youtu.be/KMncK45p-gE