ഹൂസ്റ്റണില്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആളുടെ ജീവന്‍ രക്ഷിച്ചു; റിപ്പോർട്ടര്‍ക്കും ഫൊട്ടോഗ്രാഫര്‍ക്കും അഭിനന്ദനപ്രവാഹം

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഒരു ജീവന്‍ രക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  ഹൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടിയോളം താഴ്ചയുള്ള വെളളത്തിലേക്ക് മുങ്ങിപ്പോയ ട്രക്കിന്റെ ഡ്രൈവര്‍ക്കാണ് മാധ്യമപ്രവര്‍ത്തകയുടെ ഇടപെടല്‍ മൂലം ജീവ

ഹൂസ്റ്റണില്‍  ലൈവ് റിപ്പോര്‍ട്ടിംഗിനിടെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ ആളുടെ ജീവന്‍ രക്ഷിച്ചു; റിപ്പോർട്ടര്‍ക്കും ഫൊട്ടോഗ്രാഫര്‍ക്കും അഭിനന്ദനപ്രവാഹം
live.jpg.image.784.410

ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഒരു ജീവന്‍ രക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  ഹൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ പേമാരിയില്‍ 10 അടിയോളം താഴ്ചയുള്ള വെളളത്തിലേക്ക് മുങ്ങിപ്പോയ ട്രക്കിന്റെ ഡ്രൈവര്‍ക്കാണ് മാധ്യമപ്രവര്‍ത്തകയുടെ ഇടപെടല്‍ മൂലം ജീവന്‍ തിരികെ ലഭിച്ചത്.

വെള്ളപ്പൊക്കത്തെത്തുടർന്ന് പ്രതിസന്ധികളെ അതിജീവിച്ച് റിപ്പോർട്ടിങ് തുടരുന്നതിനിടെയാണ് കെഎച്ച്ഒയു 11 ന്യൂസിന്റെ ബ്രാന്‍ഡി സ്മിത്ത് എന്ന റിപ്പോര്‍ട്ടറും അവരുടെ ക്യാമറമാന്‍ മരിയോ സാന്‍ഡോവലും വെള്ളത്തിലേക്ക് താഴ്ന്ന് കൊണ്ടിരുന്ന ട്രക്കിനെയും ഡ്രൈവറെയും കാണുന്നത്.പെട്ടെന്ന് തന്നെ ബ്രാന്‍ഡി ലൈവില്‍ നിന്ന് മാറി രക്ഷാ പ്രവര്‍ത്തക വാഹനം കടന്നു വരുന്ന ഭാഗത്തേക്ക് ഓടികയറുകയും തടഞ്ഞു നിര്‍ത്തുകയും ചെയ്യുകയും വിവരം പറയുകയും  ഡ്രൈവറെ രക്ഷപെടുത്തുകയും ചെയ്തു. ഇതെല്ലാം ക്യാമറമാന്‍ മരിയോ പകര്‍ത്തുകയും ദൃശ്യങ്ങള്‍ ലൈവില്‍ പോവുകയും ചെയ്തു.

സ്വന്തം ജീവിതം അപകടത്തിൽപ്പെടുമെന്ന ഘട്ടം വന്നപ്പോഴും ജോലിയോടും സമൂഹത്തോടും ആത്മാർഥത പുലർത്തുകയും അതിലൂടെ ഒരു ജീവൻ രക്ഷപെടുത്തുകയും ചെയ്ത റിപ്പോർട്ടറെയും ഫൊട്ടോഗ്രാഫറെയും അഭിനന്ദിക്കുകയാണ് ലോകം.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ