ട്രാഫിക് കുരുക്കിൽപെട്ടു വലയാത്തവർ വളരെ ചുരുക്കം. ഇന്നത്തെ ദിവസം എത്രപേർ ഗതാഗതകുരുക്കിൽ പെട്ടുപോയിട്ടുണ്ടാകാം. പ്രവാസികളെ നിങ്ങള്കു ഫ്ലൈറ്റ് മിസ് ആയിട്ടുണ്ടോ? ട്രാഫിക് കുരുക്കിൽ പെട്ടുഴലുബോൾ നിങ്ങളുടെ ഹ്രദയമിടുപ്പ് എന്ത് വേഗതയിൽ ആയിരിക്കും അല്ലെ. ലോകത്തിൽ, ഓരോ ദിവസങ്ങൾ ചെല്ലുന്തോറും, ട്രാഫിക് ഒരു വലിയ പ്രബ്ലെമായിക്കഴിഞ്ഞിരിക്കുന്നു. ഗതാഗതകുരുക്കിൽപെട്ട്, സമയത് ഹോസ്പിറ്റലിൽ എത്തിക്കാൻ സാധിക്കാതെ എത്രയോ ജീവനുകൾ ആണ് റോഡിൽ ഇല്ലാതാകുന്നത്. ജോലിക്ക് സമയത്ത് എത്താൻ സാധിക്കാൻ പറ്റാതെ നമ്മളൊക്കെ ടെൻഷൻ അടിച്ചിട്ടുണ്ടോ? ഓരോ പ്രവാസികളും എയർപോര്‍ട്ടിലേക്കുള്ള പോക്കും വരവും ട്രാഫിക് കുരുക്ക് എന്ന വലിയ പ്രതിഭാസം ഓർത്തു വെക്കണം. ഒരു ഫ്ലൈറ്റ് മിസ് ആയി പോയാൽ എന്ത് മാത്രം നക്ഷ്ട്ടമാണ് ആ യാത്രക്കാർക് ഉണ്ടാകുന്നത്. ഗേറ്റ് ക്ലോസ്ഡ് എന്ന ബോർഡ് കണ്ട്, പിന്നെ ഒരു വെപ്രാളം ആണ്. ചിലർ ഒച്ചവെക്കും, കംപ്ലൈന്റ്റ് ചെയ്യാൻ ഓടും, ഗവൺമെന്‍റിനെ കുറ്റപ്പെടുത്തും, കുട്ടത്തിൽ വരുന്ന കുടുംബാംഗങ്ങളെ വഴക്കുപറയും, ട്രാഫിക്കിനെ കുറ്റം പറയും, അവസാനം തിരിച്ചുപോകും. 3 മണിക്കൂർ മുൻപ് എയർപോർട്ടിൽ ചെല്ലണം എന്ന് പഴമകാർ പറയുന്നതിന്റെ ഗുണം മനസിലാക്കാണമെങ്കിൽ ഒരിക്കൽ നമ്മൾ ഗേറ്റ് ക്ലോസ്ഡ് എന്ന ബോർഡ് കാണണം.
നമ്മുടെ റോഡുകൾ കുറെ ഒക്കെ നല്ല നിലവാരത്തിൽ പണിതതാണ്. എന്നാൽ വാഹനങ്ങൾ പെരുകിയിരിക്കുന്നു. കഴിഞ്ഞ മാസം 27 നു മലേഷ്യക്കു ടിക്കറ്റ് ബുക്ക് ചെയ്ത രണ്ട് യാത്രക്കാർ മാവേലിക്കരയിൽ നിന്നും കൊച്ചി എയർപോർടിൽ എത്തി വെറും 15 മിനിറ്റിന്റെ വെത്യസത്തിൽ ഫ്ലൈറ്റ് മിസ് ആയിപോയി. ഹെവി ട്രാഫിക് ആയിരുന്നു എറണാകുളം വരെ ഉള്ള നാഷണൽ ഹൈവേ. 20000 രൂപാ പിന്നെയും കൊടുത്തു അടുത്ത ദിവസത്തെ ഫ്ലൈറ്റ്നു പോകേണ്ടിവന്നു. എംസി റോഡിൽ പെരുമ്പാവൂർ ടൗൺ പകൽ സമയങ്ങളിൽ മിക്കവാറും വളരെ തിരക്കായിരിക്കും. കഴിഞ്ഞ ദിവസം രാവിലെ 9 മണിക്ക് എയർപോർട്ടിൽ നിന്നും പത്തനംതിട്ടക്ക് പോയ യാത്രക്കാർ 3 മണിക്കൂർ എടുത്തു പെരുമ്പാവൂരിൽ നിന്നും മുവാറ്റുപുഴ എത്താൻ. അതിനാൽ പ്രവാസികൾ എപ്പോളും കുറഞ്ഞത് 2 മണിക്കൂർ അധികം എടുത്തു വേണം എയർപോർട്ട്ലേക്ക് യാത്ര ചെയ്യാൻ. പുതിയ റോഡുകൾ എത്രമാത്രം വന്നാലും ട്രാഫിക്ക് ഒരു നിത്യസംഭവമായി ലോകത്തിൽ മാറിയിരിക്കുന്നു. കേരളത്തിൽ ചെറിയ ഒരു ടൗണിൽ വരെ ഇന്ന് ഈ കാഴ്ച്ച കാണുവാൻ സാധിക്കും. നമ്മൾ വളരെ അത്യവശ്യമായി ഒരു യാത്ര പോവുകയാണെങ്കിൽ, അവിടെ എത്തുന്നിടം വരെ മനസ്സിൽ ആധിയായിരിക്കും. അങ്ങനെ പോകുന്ന സമയത്, ഒരു ട്രാഫിക്കിൽ പെട്ടുപോയി എന്ന് കരുതുക. അപ്പോൾ ഉണ്ടാകുന്ന നമ്മുടെ ഹ്രദയത്തിന്‍റെ ഇടിപ്പ് എത്ര വേഗത്തിൽ ആയിരിക്കും. കൂടാതെ ഇരച്ചുവരുന്ന അരിശവും ദേഷ്യവും വിവരിക്കാൻ സാധിക്കില്ല. പിന്നെ നിറുത്താതെ ഉള്ള ഹോൺ ശബ്ദം കൂടി കേൾക്കുമ്പോൾ അരിശം അതിന്‍റെ ഉച്ചസ്ഥായിൽ എത്തിയിരിക്കും.
വാഹനങ്ങൾ ഓടിക്കുമ്പോൾ യാത്രക്കാരോടുള്ള ബസ് ഡ്രൈവര്‍ മാരുടെ പെരുമാറ്റത്തിനുള്ള ഒരു ഉദാഹരണമെഴുതാം. കഴിഞ്ഞ ദിവസം വയനാട്ടിൽ നിന്നും തിരുവനന്തപൂരത്തിന് വരുന്ന കെഎസ് ആര്‍ടി സി മിന്നൽ ബസ് ഒരു യാത്രാക്കാരനുവേണ്ടി ഒരു മിനിറ്റു നിർത്തികൊടുക്കാൻ കൂട്ടാക്കിയില്ല. ആ യാത്രക്കാരൻ ആ ബസിന്‍റെ പുറകിലൂടെ 30കിലോമീറ്റര്‍ മറ്റൊരുകാറിൽ ഓടിച്ചുവന്നിട്ടാണ് ആ ബസിൽ കയറുവാൻ സാധിച്ചത് എന്നുള്ള വാർത്താവായിച്ചപ്പോൾ, രോഷം തോന്നി. ആ ബസ് ഒന്ന് നിർത്തികൊടുത്താൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല. എല്ലാരും നല്ല രീതിയിൽ ഉള്ള പെരുമാറ്റം ആണ് പ്രതിഷിക്കുന്നത്. എന്നാൽ ഇന്ന് നമ്മുടെ റോഡുകളിൽ കാണുന്നത് എന്റെ സ്വന്തം റോഡ് ആണെന്നുള്ള അഹങ്കാരമാണ് ചിലർക്ക്. അവർ നിയമങ്ങൾ പാലിക്കാതെ വരുമ്പോൾ റോഡിൽ ഗതാഗതകുരുക്കുണ്ടാകും.
ട്രാഫിക് പലവിധത്തിൽ ഉണ്ടാകാം. Breakdown, ആക്സിഡന്റ്, റോഡ് നിയമം പാലിക്കാതെ പോകുന്നവർ, അനധിക്രതപാർക്കിംഗ് എന്നിങ്ങനെ, അപ്രതീക്ഷമായുണ്ടാകുന്ന ട്രാഫിക്ക് കാരണങ്ങൾമൂലം നമ്മൾക്ക് എത്തേണ്ട സമയത് ചെല്ലാൻ പറ്റാതെ വരുന്നു. പണ്ട് ട്രാഫിക് എന്ന സിനിമയിൽ ഒരു ആംബുലൻസ് എങ്ങനെയാണ് ട്രാഫിക് കുരുക്കിൽ പെടാതെ രോഗിനെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചതന്ന് ലോകം കണ്ടു. നമ്മുടെ നാട്ടിൽ ഏറ്റവും അധികം ടെൻഷൻ അടിക്കുന്നത് ആംബുലൻസ് drivers ആയിരിക്കും. ജീവൻ വെച്ചുള്ള കളിയാണ്.
നമ്മുടെ നാട്ടിൽ സർക്കാർ ജോലിക്കാർക്ക് രാവിലേ ഓഫീസിൽ അല്പം താമസിച്ചു എത്തുന്നവർക്ക് പഞ്ചിങ് ടൈം 15 മിനിറ്റ് അധികം നല്‍കാറുണ്ട്. എന്നാൽ നമ്മൾ ഒരു അത്യാവശ്യ ലറ്ററിനുവേണ്ടി ട്രാഫിക് കുരുക്കിൽ പെട്ട് ഓഫിസ് സമയം കഴിഞ്ഞു ചെന്നാൽ അവർ ചെയ്തു കൊടുക്കുമോ. ഒരിക്കലും ഇല്ല. അവർ പറയും 5 മണി ആയി ഓഫീസ് ക്ലോസ്ഡ്. അപ്പോൾ നമുക്കുണ്ടാകുന്ന അരിശം എത്ര വലുതായിരിക്കും.
കഴിഞ്ഞ ദിവസം നമ്മുടെ ഒരു മിനിസ്റ്റെർ ഗതാഗതകുരുക്കിൽപെട്ടുപോയി. എന്നാൽ ഉടൻ തന്നെ ആ മിനിസ്റ്റർ കാറിൽനിന്നുമിറങ്ങി 1 മണിക്കൂർ ട്രാഫിക് കൺട്രോൾ ചെയുന്ന നല്ല കാഴ്ച്ച കാണുവാൻ സാധിച്ചു. അത് പോലെ ഇപ്പോളത്തെ പൊരിവെയിലത്തു റോഡിന്‍റെ നടുവിൽ നിന്ന് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരെകുറിച്ച് നമ്മൾ ഓർക്കാറുണ്ടോ. നമ്മളൊക്കെ എസി കാറിൽ ഇരുന്ന്, കുറച്ചു ട്രാഫിക് കുരുക്കിൽ പെട്ടാൽ അവരെ മനസുകൊണ്ട് ചീത്തപറയും. അവരും നമ്മളെ പോലെ മനുഷ്യരാണ് എന്ന് ചിന്തിക്കണം.
സിംഗപ്പൂരിൽ ഓരോ വർഷവും പുതിയ റോഡുകളും പാലങ്ങളും നിർമ്മിക്കുന്നുണ്ട്. എന്നിട്ടും ചില സമയങ്ങളിൽ എക്സ്പ്രസ്സ് റോഡിൽ വലിയ ട്രാഫിക് ഉണ്ടാകും. ചില പ്രധാന റോഡുകളിൽ ബസിനു പോകാൻവേണ്ടി പ്രത്യേകമായി മാർക്ക് ചെയ്ത ലൈൻ കാണാം. കൂടാതെ യാത്രക്കാർക്കുവേണ്ടി മെട്രോകൾ കൂടുതലായി നിർമ്മിച്ചുകൊണ്ടിരിക്കുന്നു. ട്രാഫിക്കുരുക് ഒരു വലിയ പ്രശ്നം തന്നെയാണ്. ഒരിക്കലും മാറ്റുവാൻ സാധികാത്ത ഒരുപ്രതിഭാസം. യാത്രക്കാർ കൂടുതലും പബ്ലിക് ട്രാൻസ്‌പോർട് ഉപയോഗിക്കുവാൻ പരിശ്രമിക്കുക. അത്യവശ്യകാര്യമാണെങ്കിൽ കുറഞ്ഞത് ഒരുമണീക്കൂർ മുന്നേ ഇറങ്ങുക. എല്ലാവരെയും ബഹുമാനിക്കുക. റോഡുകൾ എല്ലാവർക്കും കൂടി ഉള്ളതാണ് എന്ന് ഓർത്തിരിക്കുക. സ്പീഡ് കുറച്ചുകൊണ്ട് ട്രാഫിക് നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനങ്ങൾ ഓടിക്കുക.
-മെട്രിസ് ഫിലിപ്പ്