വിമാനടിക്കറ്റിന്റെ മാതൃകയില്‍ റെയില്‍വേ ട്രെയിന്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റം വരുന്നു.ഇങ്ങനെ ആവശ്യമനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കുന്ന ‘സെര്‍ജ് പ്രൈസിങ്’ സംവിധാനം നടപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ച് കഴിഞ്ഞു.
വെള്ളിയാഴ്ച്ച മുതല്‍ പ്രീമിയം ട്രെയിനുകളില്‍ നിരക്ക് വര്‍ധനവ് നിലവില്‍ വരും. രാജധാനി, ശതാബ്ദി, ദുരന്തോ ട്രെയിനുകളിലാണ് നിരക്ക് വര്‍ധനവ് നിലവില്‍ വരുന്നത്. റിസര്‍വേഷന്‍, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്, കാറ്ററിംഗ് ചാര്‍ജ്, സര്‍വീസ് ടാക്‌സ് എന്നിവയും ഇതിനൊപ്പം ഇടാക്കും.അടിസ്ഥാന നിരക്കിന്റെ പത്ത് ശതമാനം നിരക്ക് വര്‍ധിപ്പിക്കാനാണ് തിരുമാനം.പഴയ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ ഒമ്പതിന് ശേഷമുള്ള നിരക്ക് വര്‍ധന ബാധകമല്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.
ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ ഇപ്പോള്‍ അനുവദിക്കുന്ന കറണ്ട് ബുക്കിങ്ങിന് ഏത് ക്ലാസിലുള്ള ടിക്കറ്റിനാണോ അതില്‍ അവസാനം ബുക്ക് ചെയ്ത ടിക്കറ്റിന്റെ നിരക്കായിരിക്കും ഇനിമുതല്‍ കറണ്ട് ബുക്കിങ്ങിനും ഈടാക്കുക.