ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി ട്രാൻസ്ജെൻഡർ സ്റ്റെല്ല. പാലക്കാട് സ്വദേശിയായ സ്റ്റെല്ലയെ മലപ്പുറം സ്വദേശി സജിത്താണ് ഗുരുവായൂരപ്പനെ സാക്ഷിയാക്കി താലിചാർത്തി ഒപ്പംകൂട്ടിയത്. ഗുരുവായൂർക്ഷേത്രത്തിൽ ആദ്യമായി നടക്കുന്ന ട്രാൻസ്ജെൻഡർ വിവാഹമാണ് സ്റ്റെല്ലയുടേത്. ഗുരുവായൂരിൽ വച്ച് വിവാഹം നടത്തണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ ക്ഷേത്രം അധികാരികളുടെ ഭാഗത്തു നിന്ന് നല്ല പ്രതികരണമായിരുന്നു ലഭിച്ചതെന്ന് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സ്റ്റെല്ല വ്യക്തമാക്കി. ‘‘വിവാഹം കഴിക്കുകയാണെങ്കിൽ അത് ഗുരുവായൂരിൽ വച്ചായിരിക്കുമെന്ന് നേരത്തേ വിചാരിച്ചിരുന്നു. അതിനു സാധിച്ചതിൽ സന്തോഷമുണ്ട്. ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ വിവാഹം ഗുരുവായൂരിൽ നടക്കുന്നത്. അതിൽ സന്തോഷമുണ്ട്. ഞങ്ങൾ ഒന്‍പതുവർഷമായി പ്രണയത്തിലായിരുന്നു. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയത്.’’– സ്റ്റെല്ല പറഞ്ഞു.
Latest Articles
‘ഷാമ്പൂ’ ആണെന്ന് കരുതി യമുനാ നദിയിലെ വിഷപ്പത കൊണ്ട് മുടി കഴുകി യുവതി
ഛാട്ട് പൂജയോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെ യമുനാ നദിയിലിറങ്ങി ആയിരങ്ങള്‍. മലിനീകരണത്തെ തുടര്‍ന്നുള്ള അപകടമുന്നറിയിപ്പുകള്‍ വകവെക്കാതെയാണ് ആയിരങ്ങള്‍ യമുനാ നദിയിലിറങ്ങിയത്. ദേശീയ മാധ്യമമായ ടൈംസ് നൗവാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
Popular News
ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിച്ച് യുവാവ്, ലഭിക്കുന്നത് കുടുംബം പോറ്റാനുള്ള പണം
ഗംഗാനദിയിൽ കാന്തം എറിഞ്ഞ് നാണയങ്ങൾ ശേഖരിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഗംഗയുടെ തീരത്ത് ഓരോ ദിവസവും ആയിരക്കണക്കിന് തീർഥാടകരാണ് എത്തുന്നത്. ദേശീയ മാധ്യമമായ ന്യൂസ് 18നാണ് വാർത്ത...
ചേലക്കരയിലെ ‘ഒറ്റതന്ത’ പരാമർശം; സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്
പൂര നഗരിയിൽ സേവാഭാരതിയുടെ ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ചേലക്കരയിലെ ‘ഒറ്റതന്ത’ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺഗ്രസ് നേതാവ്...
പുതിയ അതിഥിയെത്തി; കുഞ്ഞിക്കൈ ചിത്രം പങ്കുവച്ച് തേജസും, മാളവികയും
മഴവിൽ മനോരമയിലെ നായികാ നായകൻ പരിപാടിയിലൂടെ ബിഗ്സ്ക്രീനിലെത്തിയ താരമാണ് മാളവിക കൃഷ്ണദാസ്. ജീവിതത്തിലെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് മാളവികയും ഭർത്താവ് തേജസ് ജ്യോതിയും. അടുത്തിടെ മാളവിക വളകാപ്പിന്റെ...
സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ കൂട്ടത്തല്ല്
സംസ്ഥാന സ്കൂൾ കായിക മേളയുടെ വേദിയിൽ കൂട്ടത്തല്ല്. കടയിരിപ്പ് ഗവ് എച്ച് എസ് എസ് സ്കൂളിലെ ബോക്സിങ് വേദിയിലാണ് കൂട്ടത്തല്ല് ഉണ്ടായത്. സംഘാടകരും രക്ഷിതാക്കളും തമ്മിൽ ഏറ്റുമുട്ടി. ബോക്സിങ്ങ് കോർഡിനേറ്റർ...
ഇന്തോനേഷ്യയില്‍ അഗ്നിപർവ്വത സ്ഫോടനം; ലാവയിൽ വെന്തുരുകി വീടുകൾ, മരണം 9
കിഴക്കൻ ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ച് ഒൻപത് മരണം. ഏകദേശം 1,703 മീറ്റര്‍ ഉയരം വരുന്ന മൗണ്ട് ലെവോടോബിയിലെ ലാകി -ലാകി അഗ്നിപർവ്വതമാണ് ഞായറാഴ്ച പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഗർത്തത്തിൽ നിന്ന് നാല്...