കണ്ടും കേട്ടും പറഞ്ഞും കൊതിതീരാത്ത പൂരവിശേഷങ്ങളുമായി തൃശൂർ ഉണർന്നു കഴിഞ്ഞു.പാറമേക്കാവ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള നാദവിസ്മയമാണ് തൃശൂര്‍ പൂരത്തിന്റെ മുഖ്യ ആകര്‍ഷണമായ ഇലഞ്ഞിത്തറ മേളം. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ 300 പേര്‍ അണിനിരക്കുന്ന മേളത്തിനൊപ്പം താളംപിടിക്കുന്ന പൂരപ്രേമികളും ഇതില്‍ പങ്കാളികളാണ്. നാലരയോടെ മേളം സമാപിക്കും. പിന്നീട് തെക്കോട്ടിറക്കവും.
12.30 ന് പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിപിന് ശേഷം ഇലഞ്ഞിത്തറ മേളവും നടന്നു. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിലാണ് ലോകപ്രശസ്തമായ മേളം. ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഇലഞ്ഞിത്തറമേളം എന്നാണ് പറയുന്നത്. പാറമേക്കാവ് അമ്പലത്തിനു മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങ് പൂർത്തിയാക്കി.
പാറമേക്കാവ് ഭഗവതിയെ കതിനകളുടെ അകമ്പടിയോടെ ക്ഷേത്രത്തിനു പുറത്തേക്കെഴുന്നള്ളിക്കും. 15 ആനകള്‍. ചൂടിനെ വെല്ലുന്ന രൗദ്രതാളമാണ് പെരുവനം കുട്ടൻ മാരാരുടെ ചെമ്പടമേളത്തിന്. ചെമ്പട കഴിഞ്ഞാല്‍ പാണ്ടിമേളം കൊട്ടി ഇലഞ്ഞിത്തറയിലേക്കുപോകും. ജനക്കൂട്ടം അപ്പോഴും താളംവിടാതെ പിന്നാലെയുണ്ടാവും. പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തില്‍ 300 കലാകാരന്മാര് അണിനിരക്കും. 4.30നു മേളം സമാപിച്ച് തെക്കോട്ടിറക്കം.
ചെമ്പടമേളത്തിനിടെ പൂരത്തിന്റെ ഇലഞ്ഞിത്തറമേളം പ്രമാണി പെരുവനം കുട്ടൻമാരാര്‍ക്കു ദേഹാസ്വാസ്ഥ്യം അനുഭവപെട്ടു. . കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് വേണ്ട വൈദ്യ സഹായം നൽകി. പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽ ഇറക്കിയെഴുന്നള്ളിപ്പിന്റെ നേരത്തു കൊട്ടുമ്പോഴാണു സംഭവം.തുടർന്ന് കേളത്ത് അരവിന്ദാക്ഷനും പെരുവനം സതീശൻ മാരാരും ചേർന്നു മേളം തുടര്‍ന്നു.ഇലഞ്ഞിത്തറമേളം 2.10നു തുടങ്ങുമ്പോഴേക്കും അദ്ദേഹം തിരിച്ചെത്തി. 2.45നു ശ്രീമൂലസ്ഥാനത്തു കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ തിരുവമ്പാടിയുടെ പാണ്ടിമേളം അരങ്ങേറി.
4.45നു തിരുവമ്പാടി വിഭാഗത്തിന്റെ മേളം ശ്രീമൂല സ്ഥാനത്തു കലാശിച്ച് അവരും തെക്കേ ഗോപുരനടയിലെത്തും.ഇലഞ്ഞിത്തറമേളം സമാപിച്ചു കുടമാറ്റത്തിനായി ഇരു വിഭാഗത്തും 15 ആനകള്‍ സഹിതം അണിനിരക്കും. കാല് നിലത്തു കുത്താനാവാത്തവിധം പുരുഷാരം നിറയും. ഏഴുമണിയോടെ കുടമാറ്റം അവസാനിക്കും.