ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകം: രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് ട്രംപ്

ജോണ്‍ എഫ് കെന്നഡിയുടെ കൊലപാതകം: രഹസ്യ രേഖകള്‍ പുറത്തുവിടുമെന്ന് ട്രംപ്
ap25019825202730

വാഷിങ്ങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, സെനറ്റർ റോബർട്ട് കെന്നഡി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ രേഖകൾ പുറത്തുവിടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, അദ്ദേഹത്തിന്റെ സഹോദരൻ റോബർട്ട് കെന്നഡി, ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന രേഖകൾ പരസ്യമാക്കുമെന്ന് ട്രംപിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൂടാതെ പൊതുജനങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ഞങ്ങൾ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർ ത്തു. എന്നാൽ ഏതൊക്കെ രേഖകൾ പുറത്തുവിടുമെന്ന് തിങ്കളാഴ്ച പ്രസിഡന്റായി അധികാരമേൽക്കാൻ പോകുന്ന ട്രംപ് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ പ്രസിഡന്റായിരുന്ന സമയത്ത് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 2,800 രേഖകൾ ട്രംപ് പുറത്തുവിട്ടിരുന്നു. എന്നാൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ), ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) എന്നിവയുടെ സമ്മർദ്ദത്തിന് വഴങ്ങി ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മറ്റ് നിരവധി ഫയലുകൾ പുറത്തു വിട്ടിരുന്നില്ല.

Read more

സ്കൂൾ കലോത്സവം 2026; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

സ്കൂൾ കലോത്സവം 2026; മോഹൻലാൽ മുഖ്യാതിഥിയാവുമെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂള്‍ കലോത്സവം- സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി ശിവൻകുട്ടി. അറുപത്തി നാലാമത് കേരള സംസ്ഥാന സ്

യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍; സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌

യുഎസിൽ വീണ്ടും ഇന്ത്യന്‍ വംശജയായ മേയര്‍; സാന്‍ കാര്‍ലോസ് മേയറായി പ്രണിത വെങ്കിടേഷ്‌

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സാന്‍ കാര്‍ലോസ് നഗരത്തിലെ മേയറായി ഇന്ത്യന്‍ വംശജയായ പ്രണിത വെങ്കിടേഷ് തെരഞ്ഞെടുക്കപ്പെട്ടു. ഫിജി