ബിയര്‍ നിര്‍മ്മിക്കുന്നതിലേക്ക് മൂത്രമൊഴിച്ച് തൊഴിലാളി, സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വീഡിയോ

ബിയര്‍ നിര്‍മ്മിക്കുന്നതിലേക്ക് മൂത്രമൊഴിച്ച് തൊഴിലാളി, സോഷ്യൽ മീഡിയയിൽ പ്രചരിച്ച് വീഡിയോ
images-22.jpeg

ചൈനയിലെ ഒരു ബിയർ കമ്പനി വലിയ തരത്തിലുള്ള വിമർശനങ്ങൾ നേരിടുകയാണ്. കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ബിയറുണ്ടാക്കാനുള്ള സാധനങ്ങളിൽ മൂത്രമൊഴിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് ഇത്.

ഈ ആഴ്ച ആദ്യമാണ് അസ്വസ്ഥതയുണ്ടാക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സിങ്‌ടോ ബ്രൂവറി കമ്പനി വെയർഹൗസിലെ ഫാക്ടറി തൊഴിലാളിയാണ് ഒരു വലിയ കണ്ടെയ്‌നറിലേക്ക് മൂത്രമൊഴിച്ചത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ചൈനയിലെ സോഷ്യൽ മീഡിയകളിൽ വൈറലായി. വെയ്‍ബോയിൽ ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.

വീഡിയോ വൈറലായതോടെ കമ്പനി തങ്ങളുടെ നിലപാട് അറിയിച്ചു കൊണ്ട് മുന്നോട്ട് വന്നു. പൊലീസിൽ സംഭവം അറിയിച്ചിട്ടുണ്ട് എന്നും അന്വേഷണം നടക്കുകയാണ് എന്നുമാണ് കമ്പനി പറയുന്നത്. പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയ്ക്ക് ഞങ്ങളുടെ കമ്പനി വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഞങ്ങൾ സംഭവം പൊലീസിനെ ആദ്യം തന്നെ അറിയിച്ചിട്ടുണ്ട്. പൊതു സുരക്ഷാ സംഘടനകളും അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നും കമ്പനി കൂട്ടിച്ചേർത്തു. സംശയം തോന്നിയ മാൾട്ട് പൂർണമായും അടച്ചു വച്ചിരിക്കുകയാണ്. തങ്ങളുടെ മാനേജ്‍മെന്റിനെ ശക്തിപ്പെടുത്തുകയും ഉത്പന്നത്തിന്റെ ഗുണം ഉറപ്പിക്കുകയും ചെയ്യുമെന്നും കമ്പനി പറഞ്ഞു.

അതേ സമയം സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്. പ്രത്യേകിച്ചും ബിയർ പ്രേമികൾക്ക് സംഭവം വിശ്വസിക്കാൻ സാധിച്ചില്ല. ഇതിനെതിരെ ശക്തമായ നടപടിയെടുക്കണം എന്നും ഇങ്ങനെയാണ് എങ്കിൽ എങ്ങനെ വിശ്വസിച്ച് ബിയർ കഴിക്കുമെന്നും ആളുകൾ കമന്റ് ചെയ്തു. ഒപ്പം, അന്വേഷണം നടക്കട്ടെ എത്രയും പെട്ടെന്ന് ഇത് ചെയ്തയാളെ നിയമത്തിന് മുന്നിലെത്തിക്കണം എന്നും പറഞ്ഞുകൊണ്ട് മുന്നോട്ട് വന്നവരും ഉണ്ട്.

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്