മക്കയിലെ ഹോട്ടലിൽ രണ്ടു പേർ കുത്തേറ്റ് മരിച്ചു

മക്കയിലെ ഹോട്ടലിൽ രണ്ടു പേർ കുത്തേറ്റ് മരിച്ചു
hacks.1.1857502

മക്ക: മക്കയിലെ ഹോട്ടലിൽ രണ്ടു പേർ കുത്തേറ്റ് മരിച്ചു. അൾജീരിയൻ പൗരനാണ് അതേ രാജ്യക്കാരായ മറ്റു സന്ദർശകരെ ആക്രമിക്കുകയും കുത്തുകയും ചെയ്തതെന്ന് മക്ക പൊലീസ് അറിയിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു സന്ദർശകൻ ഹോട്ടലിന്റെ ഇടനാഴിയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നത് ശ്രദ്ധയിൽ പെട്ട ഹോട്ടൽ ജീവനക്കാരിലൊരാൾ അധികൃതരെ അറിയിക്കുകയായിരുന്നു. ഹോട്ടലിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് കുറ്റവാളിയെ തിരിച്ചറിഞ്ഞു.

ഹോട്ടലിൽ നിന്ന് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി. രണ്ടു മൃതദേഹങ്ങളും മോർച്ചറിയിലേക്ക് മാറ്റി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു