കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടു പേര്‍ മരിച്ചു

Share

കോട്ടയം: അയര്‍ക്കുന്നം പുന്നത്തുറ കമ്പനിക്കടവില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേര്‍ മണ്ണിടിഞ്ഞു വീണ് മരിച്ചു. അയര്‍ക്കുന്നം പൂവത്താനം സാജു(44), മഴുവന്‍ചേരികാലായില്‍ ജോയി(49) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. കിണര്‍ വൃത്തിയാക്കിയ ശേഷം മണ്ണു നീക്കംചെയ്ത് റിങ് ഇറക്കുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞത്. മണ്ണിട്ട് നികത്തിയ പ്രദേശമായതുകൊണ്ട് മണ്ണിന് ഉറപ്പില്ലാത്തതാണ് ഇടിയാന്‍ കാരണമായതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അപകടം കണ്ട് ഓടിയെത്തിയ സമീപവാസികള്‍ വിവരം അഗ്നിരക്ഷാസേനാ അധികൃതരെ അറിയിച്ചു. സമീപത്തുണ്ടായിരുന്ന നാട്ടുകാരും  തൊഴിലാളികളും അഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്നാണ് കിണറ്റില്‍നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ