പ്രവാസി ഇന്ത്യന്‍ യുവാക്കള്‍ ഒമാനില്‍ മുങ്ങി മരിച്ചു

Share

മസ്‌കറ്റ്: ഒമാനില്‍ കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മംഗളൂരു സ്വദേശികളായ രണ്ടുപേരാണ് ഒമാനിലെ ദുകമില്‍ കടലില്‍ മുങ്ങിമരിച്ചത്. ഉള്ളാള്‍ കൊടെപുര സ്വദേശി സമീര്‍, അലെകളയിലെ റിസ്വാന്‍ എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം ദുകം കടല്‍ത്തീരത്ത് എത്തിയതായിരുന്നു ഇവര്‍. റിസ്വാന്‍ കടലില്‍ തെന്നിവീഴുന്നത് കണ്ട് രക്ഷിക്കാന്‍ ചാടിയ സമീറും അപകടത്തില്‍പ്പെടുകയായിരുന്നു. സുരക്ഷാ വിഭാഗം നടത്തിയ തെരച്ചിലില്‍ സമീറിന്റെ മൃതദേഹം കണ്ടെത്തി.

ശനിയാഴ്ച നടത്തിയ തെരച്ചിലിലാണ് റിസ്വാന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും രണ്ടു വര്‍ഷമായി ദുകമിലെ സമുദ്രോല്‍പ്പന്ന ഭക്ഷ്യ വിഭവ ഫാക്ടറിയില്‍ ജീവനക്കാരാണ്. സമീറിന്റെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ