കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികൾ കൂടി മരിച്ചു

Share

റിയാദ്: കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ റിയാദില്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് മാമ്പ ചന്ദ്രോത്ത് കുന്നുമ്പുറം പി.സി. സനീഷ് (37), മലപ്പുറം വേങ്ങര വെട്ടുതോട് നെല്ലിപ്പറമ്പ് സ്വദേശി ഷെഫീഖ് (43) എന്നിവരാണ് മരിച്ചത്.

രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അസുഖത്തെത്തുടര്‍ന്ന് മൂന്നുമാസമായി ചികിത്സയിലായിരുന്ന സനീഷിന് അതിനിടെയാണ് കൊവിഡ് ബാധിച്ചത്. രണ്ടാഴ്ച മുമ്പ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യയും ഒന്നരവയസുള്ള മകനുമുണ്ട്. രാജന്‍-സതി ദമ്പതികളുടെ മകനാണ്. ബത്ഹയില്‍ റിയാദ് ബാങ്കിന് സമീപം ടയര്‍ കടയില്‍ ജോലിക്കാരനായിരുന്നു മരിച്ച വേങ്ങര സ്വദേശി ശഫീഖ്.

കിങ് ഫഹദ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷെഫീഖിന് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും കാര്യമായ അസുഖമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായിരുന്നു. ബുധനാഴ്ച രാവിലെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഉച്ചയോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ