കുവൈത്ത് സിറ്റി: കുവൈത്തില്‍ ഉല്ലാസ യാത്രയ്ക്കിടെ ബോട്ട് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം അഷ്ടമുടി സ്വദേശി സുകേഷ് (44), പത്തനംതിട്ട മാന്നാര്‍ മോഴിശ്ശേരില്‍ ജോസഫ് മത്തായി (30) എന്നിവരാണ് മരിച്ചത്. രണ്ട് പേരും ലുലു എക്സ്ചേഞ്ച് ജീവനക്കാരാണ്.
വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഖൈറാന്‍ റിസോര്‍ട്ട് മേഖലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇരുവരും എത്തിയത്. ബോട്ട് തുഴയുകയായിരുന്ന ഇവരെ ഏറെ നേരം കഴിഞ്ഞും കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് ബോട്ട് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സുകേഷ് ലുലു എക്സ്ചേഞ്ചില്‍ കോര്‍പറേറ്റ് മാനേജറും ടിജോ അക്കൗണ്ട് അസിസ്റ്റന്റ് മാനേജറുമാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.