യുഎഇയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

Share

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് പുതിയങ്ങാടി നജ്‍മ മന്‍സിലില്‍ ഫിറോസ് പള്ളിക്കണ്ടി (46), കോഴിക്കോട് തട്ടോലിക്കര സ്വദേശി കലിയത്ത് ശിവദാസ് (48) എന്നിവരാണ്, റാക് 611 ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

ദിബ്ബ മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരായിരുന്ന ഇവര്‍ അവിടെ നിന്ന് ഷാര്‍ജയിലെ താമസ സ്ഥലത്തേക്ക് വരുന്നതിനിടെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ഒരു ട്രെയിലറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഫിറോസായിരുന്നു വാഹനം ഓടിച്ചിരുന്നത്.

ഒരു വര്‍ഷത്തിലേറെയായി ഫിറോസ് ദിബ്ബ മോഡേണ്‍ ബേക്കറിയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. ഇമ്പിച്ചമ്മു പള്ളിക്കണ്ടി - സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ - സറീന

എട്ട് മാസം മുമ്പാണ് ശിവദാസ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. മാധവന്‍ - വിമല ദമ്പതികളുടെ മകനാണ്. ഭാര്യ - കോമളവല്ലി. മക്കള്‍ - ഗോപിക, കീര്‍ത്തന.

മൃതദേഹങ്ങള്‍ നാട്ടിലെത്തെക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ദിബ്ബ മോഡേണ്‍ ബേക്കറി അധികൃതര്‍ അറിയിച്ചു.

Read more

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്

സ്നേഹസാഗരം, എന്റെ ആദ്യ സിനിമയിലെ ഗാനങ്ങൾ പാടിയ ഗായികയെന്ന കടപ്പാട് മറക്കാനാകില്ല: മോഹൻലാൽ

സ്നേഹസാഗരം, എന്റെ ആദ്യ സിനിമയിലെ ഗാനങ്ങൾ പാടിയ ഗായികയെന്ന കടപ്പാട് മറക്കാനാകില്ല: മോഹൻലാൽ

കൊച്ചി: അനശ്വര ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. തന്റെ ആദ്യചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ' ഗാനങ്ങള്

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം. ഇറാന്‍ സൈപ്രസ് പതാകയുള്ള കപ്പല്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് ആക്രമണം പുനരാരംഭിച്ചത്. ബന്ദര്‍ അബ്ബാസിലും ഖഷാം ദ്വീ

എസ്. ജാനകിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് മൈസൂരുവിൽ; ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരം, കനത്ത സുരക്ഷയൊരുക്കി പൊലീസ്

എസ്. ജാനകിയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് മൈസൂരുവിൽ; ആദരാഞ്ജലി അർപ്പിക്കാൻ ജനസാഗരം, കനത്ത സുരക്ഷയൊരുക്കി പൊലീസ്

ചെന്നൈ: സംഗീത ആസ്വാദകരെ ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് പാട്ടിന്റെ നിർവൃതിയിലെ ആവണി തെന്നലാക്കി മാറ്റിയ പ്രിയ ഗായികയ്ക്ക്