ന്യൂയോര്‍ക്ക്: കൊവിഡ് 19 ബാധിച്ച് അമേരിക്കയിൽ രണ്ട് മലയാളികൾ കൂടി മരിച്ചു. ചെങ്ങന്നൂർ സ്വദേശി ഏലിയാമ്മ ജോണുംപിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ആണ് മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. അതേസമയം, അമേരിക്കയിൽ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു.
ന്യൂയോര്‍ക്കിൽ മലയാളി വിദ്യാര്‍ത്ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോൺ എബ്രഹാം (21) ആണ് മരിച്ചത്. വൈറസ് ബാധയേറ്റ ഷോൺ എബ്രഹാം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.