ദുബായ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ എല്ലാത്തരം വിസകള്‍ക്കും ഈ വര്‍ഷം അവസാനംവരെ കാലാവധി നീട്ടി നല്കി യു.എ.ഇ. സന്ദര്‍ശക വിസ, എന്‍ട്രി പെര്‍മിറ്റ്, എമിറേറ്റ്സ് ഐ.ഡി എന്നിവയും കാലാവധി നീട്ടിനൽകിയവയിൽപ്പെടുന്നു. മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞവയ്ക്കാണ് നിയമം ബാധകം.
യു.എ.ഇ.യ്ക്കകത്തും പുറത്തുമുള്ള എല്ലാ താമസ വിസക്കാരും ഈ വര്‍ഷാവസാനം വരെ ആനൂകൂല്യത്തിന് അര്‍ഹരാണ്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി മലയാളികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് യു.എ.ഇ.യുടെ പുതിയ തീരുമാനം.