യുഎഇ പൊതുമാപ്പ്: അപേക്ഷകരുടെ പാസ് പോർട്ട് കാലാവധി ഒരു മാസമായി കുറച്ചു

Share

ദുബായ്: യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതു മാപ്പിന്‌ അപേക്ഷിക്കുന്നവരുടെ പാസ് പോർട്ട് കാലാവധി ചുരുങ്ങിയത് 6 മാസമെങ്കിലും വേണമെന്നത് ഒരു മാസമായി കുറച്ചു. ഐ സി പി അധികൃതരാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പുതിയ തീരുമാനം അനുസരിച്ച് 6 മാസത്തിൽ താഴെ പാസ് പോർട്ട് കാലാവധി ഉള്ളവർക്കും താമസ പദവി നിയമപരമാക്കാൻ സാധിക്കുമെന്ന് ഐ സി പി ഡയറക്ടർ ജനറൽ,മേജർ ജനറൽ സയീദ് അൽ ഖെയ്‌ലി പറഞ്ഞു.

പൊതുമാപ്പ് കാലയളവിൽ പാസ് പോർട്ട് പുതുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാൻ സാധിക്കുന്നുവെന്നതാണ് ഈ ഇളവിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇത് വഴി കൂടുതൽ പേർക്ക്‌ പൊതുമാപ്പിന്‍റെ ആനുകൂല്യം പ്രയോജനപ്പെടുത്തി താമസ പദവി നിയമാനുസൃതമാക്കാൻ സാധിക്കും. പൊതു മാപ്പുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഐ സി പി കോൾ സെന്‍ററിൽ വിളിക്കാമെന്ന് ഡയറക്ടർ ജനറൽ അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ