36 രാജ്യങ്ങളില്‍ ഏതെങ്കിലുമൊരു രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ളവർക്ക് യുഎഇയിൽ വാഹനമോടിക്കാൻ ഇനി ഡ്രൈവിംഗ് ലൈസൻസ് വേണ്ട. ഓസ്ട്രേലിയ, ഓസ്ട്രിയ, ബഹ്റിൻ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ജർമനി, ഗ്രീസ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, കുവൈറ്റ്, നെതർലൻഡ്സ്, ന്യൂസിലൻഡ്, നോർവേ, ഒമാൻ, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, റുമാനിയ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, സ്വിറ്റസർലൻഡ്, തുർക്കി, യുകെ, യുഎസ് എന്നിവിടങ്ങളിൽ വാഹനമോടിച്ചു പരിചയമുള്ളവർക്കോ ലൈസൻസ് കൈവശമുള്ളവർക്കോ ആണ് യുഎഇ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കാൻ കഴിയുന്നത്.
എന്നാൽ ഈ പട്ടികയിൽപ്പെട്ട ചില രാജ്യങ്ങളിലെ ലൈസൻസുകൾ മൊഴിമാറ്റം ചെയ്യേണ്ടിവരും. ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക് കോണ്‍സുലേറ്റ് കത്ത് മാത്രം മതിയാവും.